Spread the love

നടി തമന്ന ഭാട്ടിയ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ ഫിറ്റ്നസ് ഐക്കണാണ്. താരത്തിന്റെ ഫിറ്റ്നസും സൗന്ദര്യവും എപ്പോഴും അസൂയയോടെ നോക്കിക്കാണുന്നവരാണ് പെൺകുട്ടികൾ. പല അവസരങ്ങളിലും അവർ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ തന്റെ ഭക്ഷണ ശീലങ്ങൾ ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്. അത്തരത്തിൽ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ തമന്ന പങ്കുവെച്ച ഒരു മോർണിംഗ് ഡ്രിങ്ക് നമുക്കും പരീക്ഷിക്കാവുന്നതാണ്.

നാരങ്ങ, കറുവപ്പട്ട, വെള്ളം എന്നീ ചേരുവകൾ അടങ്ങിയ പാനീയത്തിന്റെ ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. ചെറുനാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുകയും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും ചർമ്മത്തിന്റെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യും. അതുപോലെ കറുവപ്പട്ട ഒരു പ്രകൃതിദത്ത ആന്റി ഇൻഫ്ളമേറ്ററി ആന്റിഓക്സിഡന്റാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായി നിലനിർത്തുന്നു. മെറ്റബോളിസം വർധിപ്പിക്കുകയും ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി ഭാരം കുറയാൻ സഹായിക്കുകയും ചെയ്യുന്നു.

ഹൃദ്രോഗങ്ങൾ തടയാനും കറുവപ്പട്ട നല്ലതാണ്. ചെറുനാരങ്ങാ നീരും ഒരു നുള്ള് കറുവപ്പട്ടയും ചെറുചൂടുവെള്ളത്തിൽ കലർത്തിയാണ് പാനീയം തയാറാക്കുന്നത്. ചെറുചൂടുള്ള വെള്ളം ഉപയോഗിക്കുന്നത് ഇവയുടെ ഗുണം വർധിപ്പിക്കുന്നു. പാനീയം രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് ഉത്തമം. ഇത് മെറ്റബോളിസം വർധിപ്പിക്കാനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും. ദഹനം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ശരീരത്തിൽ ജലാംശം നിലനിർത്തുകയും ചെയ്യുന്നു. എല്ലാ ദിവസവും രാവിലെ ഈ മോർണിംഗ് ഡ്രിങ്ക് കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്തിക്കാനും സഹായിക്കും.

Leave a Reply