Spread the love
പ്രശസ്തനാവണം’, 3 ദിവസം കൊണ്ട് 4 കൊലപാതകം

മൂന്ന് ദിവസത്തിനിടെ 4 ക്രൂരമായ കൊലപാതകങ്ങൾ. മധ്യപ്രദേശിലെ സാഗറിലും ഭോപാലിലുമായി നാല് പേരെ റിപ്പര്‍ മോഡലില്‍ ക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവപ്രസാദ് ധുർവെയെ (18) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫാക്ടറിയിലെ സുരക്ഷാ ജീവനക്കാരനായിരുന്ന അമ്പത് വയസുള്ള കല്യാൺ ലോധി, ആർട്‌സ് ആൻഡ് കൊമേഴ്‌സ് കോളജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു സുരക്ഷാ ജീവനക്കാരനായ അറപതുവയസുകാരൻ ശംഭു നാരായൺ ദുബെ, ഒരു വീടിന്‍റെ കാവൽ ജോലി ചെയ്തിരുന്ന മംഗൾ അഹിർവാര്‍ എന്നിവരെയാണ് പ്രതി കൊല്ലപ്പെടുത്തിയത്. കാവൽക്കാർ രാത്രിയിൽ ഉറങ്ങുന്നതിനിടെ ചുറ്റികകൊണ്ടും കല്ലുകൊണ്ടും വടികൊണ്ടും തലതകർത്തായിരുന്നു കൊലപാതകം.പ്രശസ്തനാവാനായാണ് താന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.മഹാരാഷ്ട്രയിലെ കൊറേഗാവിൽ ഹോട്ടൽ ജോലിക്കാരനായി ജോലി ചെയ്തിരുന്നപ്പോൾ ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു ഇയാള്‍. ഇതിനിടെ സോഷ്യല്‍ മീഡിയയിലെ വീഡിയോകളും സിനിമകളുമാണ് തന്നെ സ്വാധീനിച്ചതെന്നും പ്രശസ്തനാവാനായാണ് കൊലപാതകം നടത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

Leave a Reply