മിനിസ്ക്രീൻ താരമായും ഗായികയായും അവതാരികയായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായുമൊക്കെ മലയാളികൾക്ക് ഏറെ പരിചിതയായ താരമാണ് ഗായിക അമൃത സുരേഷിന്റെ സഹോദരി കൂടിയായ അഭിരാമി സുരേഷ്. ബാലയുമായുള്ള വേർപിരിയലിന് ശേഷവും മുൻപും സഹോദരി അമൃതയും കുഞ്ഞുമടങ്ങുന്ന അച്ഛനില്ലാത്ത തന്റെ ഫാമിലി അനുഭവിക്കുന്ന ആക്രമണങ്ങളെ കുറിച്ച് താരം പലതവണ തുറന്നടിച്ച് രംഗത്ത് വന്നിട്ടുണ്ട്. അമൃതയെയും കുഞ്ഞിനെയും വിവാഹത്തിന് മുൻപും ശേഷവുമൊക്കെയായി നടൻ ബാല വളരെയധികം മാനസികവും ശാരീരികവുമൊക്കെയായി ബുദ്ധിമുട്ടിച്ചു എന്നായിരുന്നു താരം വ്യക്തമാക്കിയത്.
ഏറ്റവും കൂടുതൽ ഇപ്പോഴിതാ തന്റെ സ്വന്തം യൂട്യൂബ് ചാനലിൽ വരിക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന ഒരു സെഷനിൽ വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ കുറിച്ചും ഡിവോഴ്സിനെ കുറിച്ചുമെല്ലാം നല്ല താരം സംസാരിച്ചതാണ് വൈറലാകുന്നത്.
താൻ വിവാഹം കഴിക്കുന്നതിനെ കുറിച്ച് നന്നായി ആലോചിക്കുന്നുണ്ടെന്നും എന്നാൽ ചേച്ചിയുടെ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ നേരിട്ട് അറിയാവുന്നതുകൊണ്ട് തനിക്ക് വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ പേടിയാണെന്നുമാണ് താരം വ്യക്തമാക്കിയത്. ഡിവോഴ്സ് ഇല്ലാത്തൊരു കല്യാണം നടക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിന് ഒരു യോഗം കൂടി വേണമെന്നുമാണ് താരം വീഡിയോയിൽ പറയുന്നത്. നമ്മൾ തെറ്റായ ആളെയാണ് ഭർത്താവായി തിരഞ്ഞെടുക്കുന്നതെങ്കിൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും താരം സൂചിപ്പിക്കുന്നുണ്ട്
പരസ്പരമുള്ള ഒത്തുതീർപ്പിൽ ഡിവോഴ്സ് ആയാലും പ്രശ്നങ്ങളൊന്നും ഇല്ലെന്നും എന്നാൽ ഡിവോസിനു ശേഷവും നമ്മളെ പിന്തുടർന്ന് നശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയാണ് അതെങ്കിൽ എന്തു ചെയ്യും എന്നുമാണ് താരം ചോദിക്കുന്നത്. താൻ പൊതുവേ ആരെയും ഉപദ്രവിക്കാത്ത ആളാണ്, എന്നിട്ടു കൂടി ചേച്ചിയുടെ പ്രശ്നങ്ങൾ കാരണം ചേച്ചിയെക്കാൾ തനിക്കാണ് പലപ്പോഴും പഴി കേൾക്കേണ്ടി വന്നിട്ടുള്ളതെന്നും അഭിരാമി പറയുന്നു. താൻ ആരെയും ഉപദ്രവിക്കാറില്ല എന്നിട്ടും പലരും തന്നെ വെറുക്കുന്നു. ഒരു പ്രശ്നം വന്നാൽ അത് ആലോചിച്ചു കരയുന്ന ആൾക്കാരെ മാത്രമേ സമൂഹം അംഗീകരിക്കുകയുള്ളൂ എന്നും എന്നാൽ ആ പ്രതിസന്ധിയെ തരണം ചെയ്ത് സന്തോഷമായി മുന്നോട്ടു പോകുന്നവരെ അംഗീകരിക്കാൻ ആളുകൾ പഠിക്കണം എന്നും താരം കൂട്ടിച്ചേർക്കുന്നു.
അതേസമയം ഡിവോഴ്സ് കഴിഞ്ഞാലും പിന്നാലെ നടന്ന് ശല്യം ചെയ്യുന്ന ഒരാളെ ആണെങ്കിലോ നമ്മൾ കല്യാണം കഴിക്കുന്നത് എന്ന അഭിരാമിയുടെ കമന്റ് നടൻ ബാലയെ ഉദ്ദേശിച്ചാണെന്ന് പലരും വീഡിയോയ്ക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നുണ്ട്.