
യുക്രൈനിലൂടെ ഒഴുകുന്നത് രക്തത്തിന്റെയും കണ്ണീരിന്റെയും പുഴയാണ്. ഇതൊരു സാധാരണ സൈനിക നടപടിയല്ല. മരണവും നാശവും ദാരിദ്രവും വരുത്തിവെയ്ക്കുന്ന യുദ്ധമാണ് നടക്കുന്നത്’, സെന്റ് പീറ്റേഴ്‌സ് സക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് മാര്‍പ്പാപ്പ പറഞ്ഞു. യുദ്ധം ഭ്രാന്താണ്, ദയവായി നിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയെ നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും തുടര്‍ച്ചയായി യുദ്ധത്തിനെതിരെ ശക്തമായ നിലപാടാണ് മാര്‍പ്പാപ്പ സ്വീകരിക്കുന്നത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് അന്ത്യം കുറിക്കണമെന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. നടക്കുന്നത് മരണവും നാശവും ദാരിദ്രവും വരുത്തിവെയ്ക്കുന്ന യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.