ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 400 ലധികം പൊലിസ് വെഞ്ഞാറമൂട്ടിലേക്ക്.
വെഞ്ഞാറമൂട് വഴി കടന്ന് പോകേണ്ട ഗവർണറുടെ വാഹന വ്യൂഹം ആറ്റിങ്ങൽ വഴി തിരിച്ചുവിട്ടു
വെഞ്ഞാറമൂട്ടിൽ വീണ്ടും സി പി എം – സി പി ഐ പ്രവർത്തകർ തമ്മിൽ സംഘട്ടനത്തിന് സാദ്ധ്യതയെന്ന് ഇൻ്റ്റലിജൻസ് മുന്നറിയിപ്പ്.
ഇതിനെ തുടർന്ന് വെഞ്ഞാറമൂട്, വെമ്പായം മേഖലയിൽ കനത്ത പൊലിസ് കാവൽ ഏർപ്പെടുത്തി.
വെഞ്ഞാറമൂട് പൊലിസ് സ്റ്റേഷനിലെ പൊലിസ്കാർക്ക് പുറമേ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 400 ലധികം പൊലിസുകാർ വെഞ്ഞാറമൂട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇവർ അൽപ സമയത്തിനകം എത്തിച്ചേരും .
എസ് പി മാരേയും ആർ ഡി ഒ യേയും വിവരം അറിയിച്ചിട്ടുണ്ട്.
പൊലിസിൻ്റെ ഫോട്ടോഗ്രാഫർമാർ , വീഡിയോ ഗ്രാഫർമാർ എന്നിവരേയും ഇവിടേയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്ന് നാല് മണിക്ക് വെഞ്ഞാറമൂട് വഴി കോട്ടയം ഭാഗത്തേക്ക് പോകേണ്ടിയിരുന്ന ഗവർണറുടെ വാഹന വ്യൂഹവും സംഘർഷാവസ്ഥ മുന്നിൽ കണ്ട് ആറ്റിങ്ങൾ വഴി തിരിച്ച് വിട്ടിട്ടുണ്ട്.
ഇന്നലെ വെഞ്ഞാറമൂട്ടിൽ പൊതുപണിമുടക്കുമായി ബന്ധപ്പെട്ട് നടന്ന ജാഥയ്ക്കിടെ സി പി എം – സി പി ഐ പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം ഉന്തും തള്ളലിലും കലാശിച്ചിരുന്നു.
പൊലിസിൻ്റെ സമയോചിതമായ ഇടപെടൽ കാരണം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായിരുന്നു.
ഇതിന് പിന്നാലെയാണ് വീണ്ടും ഇൻ്റലിജൻസിൻ്റെ
മുന്നറിയിപ്പ് ഉണ്ടായിട്ടുള്ളത്.
ഒരു ഇട വേളയ്ക്ക് ശേഷം വീണ്ടും സി പി എമ്മും സി പി ഐ യും തമ്മിലുണ്ടായിട്ടുള്ള ഉരസൽ അതീവ ഗൗരവമായാണ് പൊലിസ് കാണുന്നത്. ഇതിന് പിന്നാലെയാണ് പൊലിസിൻ്റെ മുന്നൊരുക്കം.