Spread the love

ഗെയിം ത്രില്ലർ ജോണറിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രമാണ് ബസൂക്ക. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ ഡീനോ ഡെന്നിസ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മമ്മൂക്കയ്ക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും എത്തിയത് വലിയ ആകർഷണമായിരുന്നു. വലിയ ഹൈപ്പിൽ പുറത്തിറങ്ങിയ ചിത്രം തിയേറ്ററിൽ മുന്നേറുന്നുണ്ടെങ്കിലും ‘ ബസൂക്ക അണിയറ പ്രവർത്തകർ ഉണ്ടാക്കിയ ഹൈപ്പിനൊത്ത് ഉയർന്നില്ല’ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം നടന്നിരുന്നു. ഇപ്പോഴിതാ ഇത്തരം ഡിഗ്രേഡിങ് പ്രചരണങ്ങളിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഡിനോ ഡെന്നിസ് തന്നെ.

ചിത്രത്തിനെതിരെ വലിയ ഡിഗ്രേഡിങ് തന്നെ നടക്കുന്നുണ്ടെന്നും ആദ്യ ഷോ പ്രദർശനം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ചിത്രത്തിന് എതിരായ മോശം റിവ്യൂകൾ വന്നുതുടങ്ങിയിരുന്നുവെന്നും സംവിധായകൻ ചൂണ്ടി കാണിക്കുന്നു. ബസൂക്ക പരാജയപ്പെട്ടു എന്ന തരത്തിലുള്ള മെസ്സേജുകൾ ആയിരുന്നു പ്രചരിപ്പിക്കപ്പെട്ടത് എന്നും സംവിധായകൻ പറയുന്നു.

സംവിധായകന്റെ വാക്കുകളിങ്ങനെ..

‘സിനിമ തീർന്നിട്ടില്ല, ആദ്യ ഷോ നടന്നുകൊണ്ടിരിക്കുകയാണ്. ആ ടൈമിൽ എനിക്ക് മെസ്സേജ് വന്നുകൊണ്ടിരിക്കുകയാണ് പടം പൊട്ടി എന്ന് പറഞ്ഞ്. മേലാൽ സിനിമ എടുത്തുപോകരുത് എന്നൊക്കെയാണ് പറയുന്നത്. സിനിമ കണ്ട ശേഷം എന്ത് അഭിപ്രായം വേണമെങ്കിലും പറയാം. എന്നാൽ പടം കാണാതെ ‘ഈ പടം കാണരുത്, സ്ലീപ്പിങ് പില്ലാണ് ഈ സിനിമ’ എന്നൊക്കെ പലരും കമന്റ് ചെയ്യുന്നുണ്ട്,’

Leave a Reply