Spread the love

കുടുംബ പ്രേക്ഷകർക്ക് സിനിമക്കാരെക്കാളും എന്നും പ്രിയങ്കരം സീരിയൽ- റിയലിറ്റി ഷോ താരങ്ങളാണ്. സിനിമക്കാരെ പോലെ താരജാഡകൾ ഒട്ടും ഇല്ലാത്ത സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ പ്രേക്ഷകർക്ക് മിനി സ്ക്രീൻ താരങ്ങളെ അടുത്തറിയാം എന്ന വിശ്വാസമുണ്ട്. എന്നാൽ മിനിസ്ക്രീനിൽ പ്രേക്ഷക പ്രിയങ്കരരായ പല താരങ്ങളുടെയും യഥാർത്ഥ ജോലി അഭിനയമല്ല. ഇത്തരത്തിൽ മറ്റു മേഖലകളിൽ സജീവമായിരിക്കേ സീരിയൽ രംഗത്ത് സമയം കണ്ടെത്തുന്ന നടി നടന്മാർ ആരൊക്കെയെന്ന് നോക്കാം..

മിനിസ്ക്രീം പ്രേക്ഷകർക്ക് എന്നും പ്രിയങ്കരം ഏഷ്യാനെറ്റ് പരമ്പരകളോടാണ്. ഇത്തരത്തിൽ ഇപ്പോൾ ട്രെൻഡിങ് ആയി പോയിക്കൊണ്ടിരിക്കുന്ന ചാനലിലെ ഗീതാഗോവിന്ദം എന്ന ഹിറ്റ് മലയാളം സീരിയലിലെ നായകൻ സാജൻ സൂര്യ യഥാർത്ഥത്തിൽ ഏതു മേഖലയിൽ പ്രവർത്തിക്കുന്ന ആളാണെന്ന് അറിയാമോ? 46 കാരനായ സാജൻ സൂര്യ യഥാർത്ഥത്തിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് സർക്കാർ രജിസ്ട്രേഷൻ വകുപ്പിലാണ് സാജന്റെ ജോലി. പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട സീരിയൽ സാന്ത്വനത്തിലെ ശിവനായിട്ട് അഭിനയിച്ച സജിൻ ടി പി മുമ്പ് ഒരു മെഡിക്കല്‍ റപ്രസന്റേറ്റീവായിരുന്നു എന്നത് ചിലര്‍ക്കെങ്കിലും കൗതുകമുള്ള കാര്യമായിരിക്കും. നടൻ സജിൻ ടി പി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. പാടാത്ത പൈങ്കിളി സീരിയലിൽ പ്രധാന വേഷത്തിൽ എത്തുന്ന സൂരജ് സണ്‍ യഥാർത്ഥ ജീവിതത്തിൽ ഒരു ഫോട്ടോഗ്രാഫർ ആയിരുന്നു. സീരിയൽ താരവും പേളി മാണിയുടെ ഭർത്താവുമായ ശ്രീനിഷ് അരവിന്ദ് വാസൻ ഐ കെയറിലെ ജോലിക്കാരനായിരുന്നു. കുടുംബ വിളക്കിലെ നോബിൻ ജോണി അഡ്വക്കേറ്റുമാണ്. മിസിസ് ഹിറ്റ‍്‍ലറില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയ അരുണ്‍ രാഘവ് സിസ്റ്റം എഞ്ചിനീയറാണ്. പത്തരമാറ്റിലെ വിഷ്‍ണു വി നായര്‍ സീരിയലിനു മുന്നേ ജോലി നോക്കിയിരുന്നത് കേരളത്തിലെ ഒരു പ്രൈവറ്റ് കമ്പനിയിലായിരുന്നു.കൂടെവിടെയിലെ ബിബിൻ ജോസ് ന്യൂസിലാൻഡിലെ പ്രൈവറ്റ് കമ്പനിയിലുമായിരുന്നു.

Leave a Reply