Spread the love

ഗീതു മോഹൻദാസിനെതിരെ സംവിധായകൻ നിതിൻ രൺജി പണിക്കർ. സ്റ്റേറ്റ് കടന്നപ്പോൾ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം തിരുത്തിയോ? എന്നാണ് നിതിൻ രൺജി പണിക്കർ ചോദിച്ചത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക് എന്ന സിനിമയുടെ ടീസർ റിലീസായതിനു പിന്നാലെയാണ് വിമർശനം.

നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കസബ എന്ന സിനിമയെ സ്ത്രീവിരുദ്ധതയെന്ന പേരില്‍‌ വിമർശിച്ച അതേ വ്യക്തി മറ്റൊരു ഭാഷയിൽ സിനിമ ചെയ്തപ്പോൾ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി എന്നാണ് നിതിന്റെ ആക്ഷേപം. സോഷ്യൽ മീഡിയയിലൂടെ നിതിന്റെ പ്രതികരണം.

‘സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന ‘ആൺനോട്ട’ങ്ങളിലാത്ത, ‘കസബ’യിലെ ‘ആൺമുഷ്ക്ക്’ മഷിയിട്ടു നോക്കിയാലും കാണാൻ പറ്റാത്ത, രാഷ്ട്രീയശരികളുടെ ദൃശ്യാവിഷ്‌കാരം. ‘‘SAY IT SAY IT’’ എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോൾ ‘അവരുടെ’ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി? എന്നാണ് നിതിന്റെ പ്രതികരണം.

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക് എന്ന സിനിമയുടെ പ്രൊമോയിൽ നായകനായ യഷ് സ്ത്രീകളെ എടുത്ത് ഉയർത്തുന്നതും അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമായ രംഗങ്ങളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിധിൻ രൺജി പണിക്കരുടെ പ്രതികരണം. അതേസമയം ചിത്രത്തിന്റെ ടീസർ വീഡിയോ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ മൂന്ന് ലക്ഷത്തോളം ആളുകളാണ് ടീസർ കണ്ടത്.

Leave a Reply