Spread the love
മെഡിക്കൽ കോളേജ് പാർക്കിംഗ് സ്ഥലത്തെ മാലിന്യ നിക്ഷേപം : മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

മെഡിക്കൽ കോളേജ് കാമ്പസിൽ കാർ പാർക്കിംഗിനായി ഉപയോഗിക്കുന്ന സ്ഥലത്ത് മെഡിക്കൽ കോളേജ്, എസ് എ റ്റി, ദന്തൽ കോളേജ് ആശുപത്രികളിൽ നിന്നുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. മുൻ നഗരസഭാ കൗൺസിലർ ജി എസ് ശ്രീകുമാറും മനുഷ്യാവകാശ പ്രവർത്തകനായ ജോസ് വൈ ദാസും സമർപ്പിച്ച പരാതിയിലാണ് നടപടി. മാലിന്യത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന മലിനജലം സമീപവാസികളുടെ വീടുകളിലും കിണറുകളിലും വ്യാപിക്കുന്നതായി പരാതിയിൽ പറയുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

Leave a Reply