Spread the love

സ്ത്രീ വിരുദ്ധയില്ലാതെ എങ്ങനെ ഡൊമസ്റ്റിക് വയലൻസ് കാണിക്കമെന്ന് അനിമൽ സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക ഈ ചിത്രം കണ്ടു മനസിലാക്കണം, കണ്ടിരിക്കേണ്ട മികച്ച ത്രില്ലർ ചിത്രം, തിയേറ്ററിൽ പ്രേക്ഷകനെ ഒരിക്കലും നിരാശപ്പെടുത്തില്ല തുടങ്ങി നിരവധി കമന്റുകളാണ് കില്ല് സിനിമയെ കുറിച്ച് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ. രാഘവ് ജുയൽ നായകനായി ലക്ഷ്യ, തന്യ മനിക്തല എന്നിവർ പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രം തെന്നിന്ത്യയിലും സ്വീകാര്യത നേടുകയാണ്.

ജൂലൈ അഞ്ചിന് റിലീസിനെത്തിയ ചിത്രം രണ്ട് ദിവസം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ ബോളിവുഡ് ബോക്സ് ഓഫീസിനും താത്കാലിക ആശ്വാസമാണ്. സാക്നിൽക്കിന്റെ കണക്ക് പ്രകാരം, ഇന്ത്യയിൽ നിന്ന് ഓപ്പണിംഗ് ദിനം 1.25 കോടി സ്വന്തമാക്കിയ ചിത്രത്തിന് മൗത്ത് പബ്ലിസിറ്റി കൂടി ലഭിച്ചതോടെ കളക്ഷൻ രണ്ടാം ദിനം ഇരട്ടി തുകയായി രണ്ടേകാൽ കോടിയോടടുത്ത് സ്വന്തമാക്കി. മൂന്നാം ദിനം മൂന്ന് കോടിക്കടുത്ത് ചിത്രം നേടിയെടുത്ത്. ഇതോടെ കില്ലിന്റെ ഇന്ത്യൻ കളക്ഷൻ മാത്രം 6.2 കോടിയായി ഉയ‍ർന്നിരിക്കുകയാണ്.

കരൺ ജോഹറിന്റെ ധ‍ർമ്മ പ്രൊഡക്ഷൻസും ഗുണീത് മോംഗയും ചേ‌ർന്നാണ് കില്ല് നി‍ർമ്മിച്ചിരിക്കുന്നത്. നിഖിൽ ഭട്ട് സംവിധാനത്തിലൊരുങ്ങിയ ചിത്രം നിരവധി വയലൻസ് രം​ഗങ്ങളും സിനിമയിലുടനീളം രക്ത ചൊരിച്ചിലും നിറഞ്ഞ് നിൽക്കുന്നതാണ്. അതുകൊണ്ടുതന്നെ ചിത്രം കാണാൻ കുറച്ച് ധൈര്യം വേണമെന്നും കില്ല് കണ്ടിറങ്ങിയ പ്രേക്ഷക‍ർ അഭിപ്രായപ്പെടുന്നുണ്ട്. ചിത്രത്തിൽ രാഘവ് ജുയലിന്റെ പെർഫോമൻസിന് ഏറെ പ്രശംസകളും ലഭിക്കുന്നുണ്ട്.

Leave a Reply