Spread the love
വാട്ടർ അതോറിറ്റി ഉപഭോക്താക്കൾ മൊബൈൽ നമ്പരുകൾ റജിസ്റ്റർ ചെയ്യണം

തിരുവനന്തപുരം: എസ്എംഎസ് വഴി വാട്ടർ ബിൽ വിവരങ്ങൾ ലഭിക്കുന്നതിനായി എല്ലാ കുടിവെള്ള ഉപഭോക്താക്കളും തങ്ങളുടെ മൊബൈൽ നമ്പരുകൾ വാട്ടർ അതോറിറ്റി വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ഉപഭോക്താക്കൾക്ക് https://epay.kwa.kerala.gov.in/register എന്ന ലിങ്ക് ഉപയോ​ഗിച്ച് മൊബൈൽ നമ്പരുകൾ റജിസ്റ്റർ ചെയ്യാവുന്നതാണ്. സ്വന്തമായോ അതത് സെക്ഷൻ ഒാഫിസുകൾ വഴിയോ അക്ഷയ സെന്ററുകളെ സമീപിച്ചോ മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്യാം. മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അവസാന അഞ്ചു മാസങ്ങളിലെ ബിൽ വിവരങ്ങളും മുൻ ഉപഭോ​ഗ വിവരങ്ങളും അറിയാനും ഏറ്റവും പുതിയ ബിൽ ഡൗൺലോഡ് ചെയ്യാനും ഇ-പേ പോർട്ടൽ വഴി സാധിക്കും. വാടകവീടുകളുടെ കാര്യത്തിൽ വീട്ടുടമയുടെ ഫോൺ നമ്പരാണ് റജിസ്റ്റർ ചെയ്യേണ്ടത്. വീട്ടുടമയ്ക്ക് എസ്എംഎസ് അറിയിപ്പു ലഭിക്കും.

നിലവിൽ എസ്എംഎസ് വഴി ബില്ല് നൽകുന്ന രീതി മികച്ച പ്രതികരണമാണുണ്ടാക്കുന്നത്. എസ്എംഎസ് ലഭിക്കുന്നതുകൊണ്ട് കൂടുതൽ ഉപഭോക്താക്കൾ കൃത്യമായി ബില്ലടയ്ക്കുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോളും ​ഹരിത പ്രോട്ടോക്കോളും പാലിക്കാനും മൊബൈൽ ​ഗവേർണൻസിന് പ്രചാരം നൽകാനുമുള്ള യത്നത്തിന്റ ഭാ​ഗമായാണ് എസ്എംഎസ് ബില്ലിങ്ങിന് പ്രചാരം നൽകുന്നതെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Leave a Reply