കേരള വാട്ടർ അതോറിറ്റി BPL കാർഡുള്ള ഉപഭോക്താക്കളുടെ വെള്ളക്കരം സൗജന്യമാക്കുന്നതിനുള്ള അപേക്ഷ ജനുവരി 1 മുതൽ 31 വരെ അതാത് സെക്ഷൻ ഓഫീസുകളിൽ സ്വീകരിക്കുന്നതാണ്.. BPL റേഷൻ കാർഡിൽ പേരുള്ള ഉപഭോക്താക്കൾക്കാണ് സൗജന്യം ലഭിക്കുക.. ഒരുമാസം 15,000 ലിറ്ററിൽ കൂടുതൽ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല..
കേരളത്തിൽ എല്ലായിടത്തും ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ 2022 ജനുവരി 1 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 3 മണി വരെ അതാത് സെക്ഷൻ ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്…
ആനുകൂല്യതിനുള്ള അപേക്ഷയോടൊപ്പം. താഴെപ്പറയുന്ന രേഖകൾ സമർപ്പിക്കേണ്ടതാണ്..
1, റേഷൻ കാർഡിന്റെ പകർപ്പ്,
2, ആധാർ കാർഡിന്റെ പകർപ്പ്,
3, ഇതുവരെയുള്ള വാട്ടർ ചാർജ് അടച്ചു തിർത്തതിന്റെ പകർപ്പ്
വാട്ടർ അതോറിറ്റി അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 31.1.2022.. അർഹരായവർ ആനുകൂല്യം നഷ്ടപ്പെടുത്താതെ ഉടനടി അപേക്ഷിക്കുക…
NB:- കൂടുതൽ വിവരങ്ങൾക്കും ഡിവിഷൻ ഓഫിസുകളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിക്കാനും 1916 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.