മുല്ലപ്പെരിയാർ ഡാമിൽ നിന്ന് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ വെള്ളം എത്തിയതോടെ ഇടുക്കി ഡാമിലും ജലനിരപ്പ് വർദ്ധിച്ചു. ഇതോടെ സെക്കൻഡിൽ മൂന്ന് ലക്ഷം ലിറ്റർ ജലമാണ് ഇപ്പോൾ പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഇടുക്കിയിൽ 2386.86 അടിയായി ആണ് ജലനിരപ്പ് ഉയർന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.55 ആയാണ് ഉയർന്നത്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നത് ജലനിരപ്പ് ഉയരാൻ കാരണമായേക്കും. ഇടുക്കിയിൽ നിന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ തടിയമ്പാട് നാലു വീടുകളിൽ വെള്ളം കയറി.ഒരു വീടിന്റെ മതിലിടിഞ്ഞു. പെരിയാർ കരകവിഞ്ഞതോടെ വീടുകൾ ഉപേക്ഷിച്ച് ആളുകൾ മറ്റിടങ്ങളിലേക്ക് പോയി.