Spread the love

തിരുവഞ്ചൂർ : വീടിനു ചുറ്റും വെള്ളക്കെട്ട് . മൃതദേഹം വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കാൻ കഴിഞ്ഞത് 15 മിനിറ്റ് . അന്ത്യയാത്ര സങ്കട കാഴ്ചയായി. തിരുവഞ്ചൂർ പറമ്പുകര മണലോടി തുരുത്തിൽ തൈപ്പറമ്പിൽ സാമുവലിന്റെ മൃതദേഹമാണ് വെള്ളക്കെട്ട് കാരണം സ്വന്തം വീട്ടിൽ പൊതുദർശനത്തിന് വയ്ക്കാൻ പറ്റാതിരുന്നത്. ഞായറാഴ്ച വൈകുന്നേരമാണ് സാമുവൽ മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച സാമുവലിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വെള്ളക്കെട്ടിലൂടെ ചുമന്നാണ് മണർകാട് ആശുപത്രിയിലേക്ക് എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സംഭവിച്ചിരുന്നു. തുടർന്ന് വീട്ടിലേക്ക് മടക്കി കൊണ്ടുപോയില്ല. കനത്ത മഴയും വെള്ളക്കെട്ടും കാരണം ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചു. സാമുവലിന്റെ ബന്ധുക്കളും എത്താനുണ്ടായിരുന്നു.

വള്ളത്തിൽ കയറ്റിയ മൃതദേഹം ബന്ധുക്കളും നാട്ടുകാരും ചേർന്ന് വീട്ടിലേക്ക് എത്തിച്ചത് സങ്കട കാഴ്ചയായി. കൽപ്പണിക്കാരനായിരുന്ന കുട്ടൻ എന്ന് വിളിച്ചിരുന്ന സാമുവലാണ് പ്രദേശത്തെ 90 ശതമാനം കൽക്കെട്ടുകളും നിർമിച്ചത് . അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ പലർക്കും ഒരു നോക്ക് കാണാൻ പറ്റിയില്ല. വീട്ടിൽ നിന്നും മൃതദേഹം അമയന്നൂരിലെ സഭ ഹാളിലെത്തിച്ചാണ് പൊതുദർശനത്തിന് വെച്ചത്. തുടർന്ന് മണിയാറ്റുങ്കൽ സഭ സെമിത്തേരിയിൽ സംസ്കാരം നടത്തി.

Leave a Reply