വണ്ടിത്താവളം : കഴിഞ്ഞ ദിവസം വൈകുന്നേരം മഴയിൽ വണ്ടിത്താവളം പള്ളിമൊക്കിൽ വെള്ളക്കെട്ട്. വെള്ളം ഒഴുകിപ്പോകാൻ ശരിയായ സംവിധാനമില്ലാത്തതിനാൽ കാൽമുട്ടോളം ഉയരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. അന്തർ സംസ്ഥാനപാത വെള്ളത്തിൽ മുങ്ങിയതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. റോഡിനു സമീപത്തെ വീടുകളിലേക്കും വെള്ളം ഇരച്ചുകയറി.
മഴവെള്ളം ഒഴുകിപ്പോകുന്ന വഴി സ്വകാര്യ വ്യക്തി തടഞ്ഞതായി താലൂക്ക് വികസന സമിതിയിൽ പരാതി നൽകിയിരുന്നു. പഞ്ചായത്തും വില്ലേജ് അധികൃതരും നടത്തിയ അന്വേഷണത്തിൽ നിയമ ലംഘനം കണ്ടെത്തിയിരുന്നു.