Spread the love
വയനാട് ബാണാസുര ഡാം തുറന്നു

ബാണാസുര സാഗർ ഡാം തുറന്നു. രാവിലെ എട്ടിനാണ് ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തിയത്. നാല് ഷട്ടറുകളിൽ ഒന്ന് ആണ് ഉയർത്തിയത്. ഒരു സെക്കന്റിൽ 8.50ഘനമീറ്റ‍ർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.ജലനിരപ്പ് അപ്പർ റൂൾ ലെവൽ കടന്നതിനെ തുടർന്നാണ് ബാണാസുര സാാ​ഗർ ഡാം തുറന്നത്.
ഷട്ടറുകൾ തുറന്നിട്ടും ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2385 അടിയായി ഉയർന്നു. ഡീമിന്‌‍റെ മൂന്നു ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.75 അടിയിലെത്തി. സെക്കന്റിൽ 12,667 ഘനയടിയാണ് നീരൊഴുക്ക്. പത്തു ഷട്ടറുകളിലൂടെ ഒഴുക്കുന്നത് സെനക്കന്റിൽ 3,535 ഘനയടി വെള്ളം.

Leave a Reply