വയനാട് ദുരന്തത്തെ ചൊല്ലി ലോക്സഭയിൽ ബഹളം. കഴിഞ്ഞ അഞ്ച് വർഷമായി ഇത്തരത്തിൽ നിരവധി അപകടങ്ങൾ നടക്കുന്നു എന്ന് ബിജെപി എംപി തേജസ്വി സൂര്യ പറഞ്ഞതോടെയാണ് ബഹളം ആരംഭിച്ചത്. പശ്ചിമഘട്ടത്തിലെ അനധികൃത നിർമാണങ്ങളാണ് ഇതിന് കാരണം. ഇത്തരം അപകടങ്ങൾ ശ്വാശ്വത പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും തേജസ്വി സൂര്യ പറഞ്ഞു. ഇതോടെ ലോക്സഭയിൽ ബഹളം ആരംഭിച്ചു.
അപകടത്തെ രാഷ്ട്രീയ വൽക്കരിക്കരുതെന്ന് കെ സി വേണുഗോപാൽ തിരിച്ചടിച്ചു. ഇപ്പോൾ രക്ഷാ പ്രവർത്തനത്തിന്റെ സമയമാണ്. ഈ സാഹചര്യത്തിൽ രാഷ്ട്രീയം പറയുകയല്ല വേണ്ടത്. ക്ഷീരമുള്ളോരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം എന്നും തേജസ്വി സൂര്യക്ക് കെ സി വേണുഗോപാൽ മറുപടി നൽകി.