Spread the love

അങ്കോള രക്ഷാ പ്രവര്‍ത്തനത്തിനായി സാധ്യമാകുന്നത് എല്ലാം ചെയ്യുന്നുണ്ടെന്ന് പൊതുമരാമത്ത്‌, ടൂറിസം വകുപ്പുമന്ത്രി മുഹമ്മദ് റിയാസ്. മലയാളികള്‍ ആകാംക്ഷയോടെ ഒരേ മനസോടെ കാത്തിരിക്കുകയാണ്. സര്‍ക്കാര്‍ എല്ലാ നിലയിലുമുള്ള ഏകോപനം നടത്തുന്നുണ്ട്. സാധ്യമാകുന്നത് എല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.

ലക്ഷ്യത്തിലേക്ക് എത്താനുള്ള എല്ലാ ശ്രമവും നടത്തുകയാണ്. ചീഫ് സെക്രട്ടറി കര്‍ണാടക സര്‍ക്കാറുമായി ആശയവിനിമയം നടത്തുന്നുണ്ട്. കുടുംബത്തിന്റെ പരാതികളില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ഇപ്പോള്‍ പ്രാധാന്യം രക്ഷാദൗത്യത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply