Spread the love

മലയാളികളുടെ ഇഷ്ട നടിയായ മഞ്ജു വാര്യരെ പുകഴ്ത്തി നടൻ വിജയ് സേതുപതി.
മഞ്ജു വാര്യര്‍ ഗംഭീര നടിയാണെന്നും വളരെ പെട്ടെന്നാണ് അവര്‍ ഡയലോഗുകള്‍ പഠിച്ചെടുക്കുന്നതെന്നുമാണ് വിജയ് സേതുപതി പറഞ്ഞത്. മാതൃഭാഷ അല്ലാതിരുന്നിട്ട് കൂടി മഞ്ജു വളരെ വേഗത്തില്‍ തമിഴ് സംഭാഷണങ്ങള്‍ പഠിച്ചെടുക്കുമായിരുന്നുവെന്നും ഷോട്ട് തുടങ്ങുന്നതിന് തൊട്ടുമുമ്പ് വരെ അവര്‍ സംഭാഷണങ്ങള്‍ പറഞ്ഞു പരിശീലിക്കുമെന്നും വിജയ് പറഞ്ഞു. വളരെ എളുപ്പത്തിലാണ് അവര്‍ കഥാപാത്രമായി മാറുന്നത്. വളരെ ഉത്തരവാദിത്വത്തോടെ, ആത്മാര്‍ത്ഥതയോടെയാണ് മഞ്ജു ജോലി ചെയ്യുന്നതെന്നും ഒരു റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് സേതുപതി പറഞ്ഞു.

മഞ്ജുവിനെക്കുറിച്ച് ഞാന്‍ പറയേണ്ട കാര്യമേയില്ല. അവര്‍ ഗംഭീര നടിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഡയലോഗുകള്‍ അവര്‍ വളരെ വേഗത്തില്‍ പഠിച്ചെടുക്കും. സിനിമയിലെ ഒരു ഡയലോഗ് എനിക്കും മഞ്ജുവിനും ഒരേ സമയത്താണ് പറഞ്ഞു തന്നത്. വളരെ പെട്ടെന്ന് തന്നെ അവര്‍ അത് പഠിച്ചെടുത്തു. അവരുടെ മാതൃഭാഷകൂടിയല്ല, എന്നിട്ടും ഇത്രയും വേഗത്തില്‍ പഠിച്ചു.”- വിജയ് സേതുപതി പറഞ്ഞു.

ഒരു സീനില്‍ ഞങ്ങള്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ കുറച്ചുകൂടി വേഗത്തില്‍ ഡൈലോഗ് പറയാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു. എനിക്ക് പെട്ടന്ന് അതുപോലെ വേഗംകൂട്ടി പറയാന്‍ സാധിക്കില്ല. ഒന്നുരണ്ട് തവണ പറഞ്ഞു നോക്കിയാലേ അതിന് സാധിക്കൂ. പക്ഷേ അവര്‍ വളരെ വേഗത്തില്‍ അത് ചെയ്തു.

അഭിനയിക്കുമ്പോള്‍ അവര്‍ വളരെ വേഗത്തില്‍ കഥാപാത്രമായി മാറുന്നു. സീന്‍ പഠിച്ചിട്ട് ഷോട്ടിന് പോകും വരേയും അവര്‍ ഡയലോഗ് പ്രാക്ടീസ് ചെയുകൊണ്ടേയിരിക്കുന്നു. അത് ചെറുതോ വലുതോ എന്നില്ല, വലിയ പാരഗ്രാഫല്ല, ഒന്നോ രണ്ടോവരി പോലും അവര്‍ അങ്ങനെയാണ്. അവര്‍ വളരെ ഉത്തരവാദിത്വത്തോടെ, ആത്മാര്‍ത്ഥതയോടെ തന്റെ ജോലി ചെയ്യുന്നുവെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.

Leave a Reply