Spread the love

മലപ്പുറം∙ ‘ഞങ്ങളല്ല ഇത് ചെയ്തത്… സത്യമാണ്… ഞങ്ങളല്ല ഇത് ചെയ്തത്…’ തുവ്വൂർ കൃഷിഭവനിൽ താൽക്കാലിക ജീവനക്കാരിയായിരുന്ന സുചിത്രയെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പ്രതികൾ വിളിച്ചു പറഞ്ഞത് ഇങ്ങനെയാണ്. തെളിവെടുപ്പിനായി പ്രതികളെ മുഖ്യപ്രതിയായ വിഷ്ണുവിന്റെ വീട്ടിൽ എത്തിച്ചപ്പോൾ ഇവർക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായെത്തി. വിഷ്ണുവിനെ പ്രതിഷേധക്കാർ തള്ളിമാറ്റി. തുടർന്ന് സംഘർഷത്തിനിടെ പൊലീസ് പ്രതികളെ ജീപ്പിലേക്കു കയറ്റുന്നതിനിടെയാണ് ഇത്തരത്തിൽ പ്രതികൾ വിളിച്ചു പറഞ്ഞത്. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് മാതോത്ത് വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, വിവേക്, ഇവരുടെ പിതാവ് മുത്തു എന്നിവരെയാണു തെളിവെടുപ്പിന് എത്തിച്ചത്. കൊലയിൽ നിലവിൽ പ്രതി ചേർത്തവർക്കു മാത്രമല്ല ഉന്നത യുഡിഎഫ് നേതാക്കൾക്കും പങ്കുണ്ടെന്ന് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ആരോപിച്ചു.

ഈ മാസം 11ന് കാണാതായ തുവ്വൂർ പള്ളിപ്പറമ്പ് മാങ്കൂത്ത് സുജിതയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിത്. 11ന് കാണാതായ സുജിതയെ അന്ന് ഉച്ചയ്ക്ക് വീട്ടിൽവച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രതികൾ പൊലീസിനു നൽകിയ മൊഴി. വീട്ടുവളപ്പിലെ കുഴിയിലാണ് കുഴിച്ചിട്ടത്. തെളിവ് നശിപ്പിക്കാൻ കുഴിക്കു മുകളിൽ മെറ്റൽ വിതറി. തുടക്കംതൊട്ടേ കേസ് വഴിതിരിച്ചുവിടാൻ വിഷ്ണു നടത്തിയ ശ്രമം, പൊലീസ് മൃതദേഹം കണ്ടെത്തിയതോടെ പൊളിയുകയായിരുന്നു.

Leave a Reply