Spread the love

ഒരു അമ്മയാകണം എന്ന വർഷങ്ങളുടെ തന്റെ കാത്തിരിപ്പിനൊടുവിൽ മലയാളികളുടെ പ്രിയപ്പെട്ട ഗായിക ചിത്ര ഗർഭം ധരിച്ചതും കുഞ്ഞു പിറന്നതുമെല്ലാം മലയാളികൾ ഇന്നും മറക്കാൻ ഇടയില്ല. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ചിത്രയ്‌ക്കും ഭർത്താവ് വിജയശങ്കറിനും പിറന്ന കുഞ്ഞ് ഒരു ഭിന്നശേഷിക്കാരിയായിരുന്നെങ്കിലും അത്രയും പരിചരണം കൊടുത്തായിരുന്നു തങ്ങളുടെ പൊന്നോമനയെ ഇരുവരും വളർത്തിയത്. നന്ദന എന്നായിരുന്നു ചിത്ര തന്റെ അരുമകൾക്ക് വച്ച പേര്.

അത്രയെറെ പരിചരണ കൊടുത്ത് മകളെ വളർത്തിഎടുക്കുന്നതിനിടയിൽ വിധി ചിത്രയുടെ ജീവിതത്തിൽ വില്ലനായി അവതരിക്കുകയായിരുന്നു.2011 ഏപ്രിൽ 14ന് ദുബായിലെ ഫ്ലാറ്റിന്റെ നീന്തൽക്കുളത്തിൽ വീണ് ചിത്രയുടെ മകൾ നന്ദന മരണപ്പെട്ടു. പിന്നീട് ദുഃഖ കടലിലാഴ്ന്ന ഭാവഗായിക വർഷങ്ങൾ നീണ്ട തന്റെ പ്രയത്നത്തിലൂടെ തന്റെ മനക്കട്ടി വീണ്ടെടുക്കുകയായിരുന്നു. കുറച്ചുനാളത്തേക്ക് ആണെങ്കിലും ജീവിതത്തിൽ ഒരിക്കലെങ്കിലും അമ്മയാവുക എന്ന സൗഭാഗ്യം തനിക്ക് തന്ന ദൈവത്തോട് നന്ദി പറയുന്ന ഗായികയാണ് പിന്നീടങ്ങോട്ട് നമ്മൾ കണ്ടത്. ഇപ്പോഴിതാ മകൾ നന്ദനയുടെ ഓർമദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി ​ എത്തിയിരിക്കുകയാണ് താരം . മകളുടെ ചിത്രത്തോടൊപ്പമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

കുറുപ്പിന്റെ പൂർണ്ണരൂപം

“എനിക്ക് നിന്നെ കാണാൻ കഴിയില്ല. കേൾക്കാൻ കഴിയില്ല, തൊടാൻ കഴിയില്ല. പക്ഷേ, നീ എന്റെ ഹൃദയത്തിൽ ജീവിക്കുന്നതിനാൽ എപ്പോഴും നിന്റെ സാന്നിധ്യം എനിക്ക് അനുഭവിച്ചറിയാൻ കഴിയും. നമ്മൾ ഒരു ദിവസം വീണ്ടും കണ്ടുമുട്ടും. നിന്നേ നഷ്ടപ്പെട്ടതിന്റെ വേദന അളക്കാനാവാത്തതാണ്. ആകാശത്തിലെ ഏറ്റവും വലിയ നക്ഷത്രം നീയാണെന്ന് എനിക്കറിയാം”- ചിത്ര കുറിച്ചു.

Leave a Reply