Spread the love

ബഹ്റൈനിലേക്ക് പറക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും;ഇന്ത്യ റെഡ് ലിസ്റ്റിൽ തന്നെ

മനാമ : കോവിഡ് അതിതീവ്രതയുള്ള രാജ്യങ്ങളുടെ പട്ടിക (റെഡ് ലിസ്റ്റ്) ബഹ്‌റൈൻ പുതുക്കി. ഇന്ത്യ പട്ടികയിൽ തുടരും. ജോർജിയ, യുക്രെയ്ൻ, മലാവി എന്നിവ കൂടി റെഡ്‌ ലിസ്റ്റിൽ ഉൾപ്പെട്ടതോടെ ആകെ 25 രാജ്യങ്ങൾ ആയി. സ്വദേശികളും ബഹ്‌റൈനിൽ സ്ഥിരതാമസ വീസയുള്ളവരും ഒഴികെ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും റെഡ്‌ ലിസ്റ്റ് രാജ്യങ്ങളിൽ 14 ദിവസങ്ങൾക്കുള്ളിൽ ട്രാൻസിറ്റ് ചെയ്തവർക്കും ബഹ്‌റൈനിൽ പ്രവേശനം അനുവദിക്കില്ല. യാത്രാനുമതിയുള്ളവർ യാത്രയ്ക്ക് മുൻപുള്ള 48 മണിക്കൂറിൽ പിസി‌ആർ പരിശോധന നടത്തി ക്യു‌ആർ കോഡുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. ബഹ്‌റൈനിൽ എത്തിയാൽ ഉടനെയും 10 ദിവസത്തിന് ശേഷവും പിസി‌ആർ പരിശോധന നടത്തണം.ഈ പരിശോധനകൾക്കുള നിശ്ചിത ഫീസ് ബഹ്‌‌റൈൻ വിമാനത്താവളത്തിൽ പണമായോ BeAware Bahrain ആപ്പ് വഴി ഓൺ‌ലൈനായോ മുൻ‌കൂർ അടക്കണം. ബഹ്‌റൈനിൽ സ്ഥിരം മേൽ‌‌വിലാസം ഇല്ലാത്തവർക്ക് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ ലൈസൻസുള്ള ക്വാറന്റീൻ സെന്ററുകൾ ലഭ്യമാക്കും. ബഹ്‌റൈനിൽ സ്വന്തം പേരിലോ അടുത്ത ബന്ധുക്കളുടെ പേരിലോ സ്ഥിരം വിലാസമുണ്ടെങ്കിൽ ക്വാറന്റീൻ അവിടെ അനുവദിക്കും.കൊറോണ വ്യാപനത്തിനെതിരെയുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സിന്റെ ഉപദേശപ്രകാരമാണ് റെഡ് ലിസ്റ്റ് പട്ടികയിൽ രാജ്യങ്ങളെ ഉൾപ്പെടുത്തുന്നതും ഒഴിവാക്കുന്നതും. അതേസമയം സിനിമാ തിയറ്ററുകളിൽ മൊത്തം ശേഷിയുടെ 30% കാണികളെ ഉൾക്കൊള്ളാമെന്ന വ്യവസ്ഥ പ്രാബല്യത്തിൽവന്നു.

Leave a Reply