വിഹാഹ ഫോട്ടോഷൂട്ടുകളും പ്രീ വെഡിംഗ് ഫോട്ടോഷൂട്ടും പോസ്റ്റ് വെഡിംഗ് ഫോട്ടോഷൂട്ടുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.അത്തരത്തിൽ നിരവധി ഫോട്ടോഷൂട്ടുകളാണ് ദിനംപ്രതി സോഷ്യൽ മീഡിയയിലൂടെ നാം കാണുന്നത്. ചിലത് സഭ്യതയുടെ അതിർവരമ്പുകൾ ഭേദിക്കുകയും ചെയ്യുന്നു. അത്തരം ഫോട്ടോഷൂട്ടുകൾ വൈറലാകുന്ന ഈ കാലത്ത് മറ്റൊരു ഫോട്ടോഷൂട്ട് ശ്രദ്ധേയമാവുകയാണ്.
തോണിയിൽ റോസാപ്പൂക്കളുടെ നടുവിലിരുന്ന് പകർത്തിയ എബി – മറീന ദമ്പതികളുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വുഡ്‌പെക്കർ ഫോട്ടോഗ്രാഫി സംഘമാണ് ചിത്രം പകർത്തിയത്.തടാകറാണിയുടെ വിരിമാറിൽ കലാസംവിധാനത്തിന്റെ മികവിലും പരിചയസമ്പത്തിന്റെ തികവിലും വുഡ്‌പെക്കർ സംഘത്തിലെ കലാകാരന്മാരുടെ മന്ത്രികകരങ്ങൾ തീർത്ത അണിയറ കൂടി ഒന്നിച്ചപ്പോൾ ക്യാമറകണ്ണുകൾക്കു ഒപ്പിയെടുക്കാനായത് ആരും കൊതിക്കുന്ന നിശ്ചലദൃശ്യങ്ങളെയാണ്.
ഇത് ആദ്യമായിട്ടല്ല വുഡ്‌പെക്കർ നിശ്ചലദൃശ്യങ്ങൾ കൊണ്ട് ജനങ്ങളെ അമ്പരപ്പിക്കുന്നത്. വിദേശത്തും സ്വദേശത്തുമായി നിരവധി സൗന്ദര്യം തുളുമ്പുന്ന ചിത്രങ്ങളാണ് വുഡ്പെക്കർ പകർത്തിയത്.