
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് കല്യാണത്തിരക്ക്. ദേവസ്വത്തിന്‍റെ കണക്ക് പ്രകാരം 248 കല്യാണങ്ങളാണ് ഇന്ന് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. ശനിയാഴ്ച രാത്രി വരെയുള്ള ബുക്കിംഗ് ആണിത്.തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. അഞ്ച് മണ്ഡപങ്ങളിലായാണ് വിവാഹങ്ങള്‍ നടക്കുക. മൂന്നു കല്യാണ മണ്ഡപങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലുള്ളത്. തിരക്ക് കൂടിയതിനാല്‍ ഇതിന് പുറമെ രണ്ട് താത്കാലിക കല്യാണ മണ്ഡപങ്ങള്‍ ഒരുക്കിയിട്ടുണ്ട്.2017ല്‍ ആണ് ഗുരുവായൂരില്‍ രെക്കോര്‍ഡ് കല്യാണങ്ങള്‍ നടന്നത്. 2017 ഓഗസ്റ്റ് 27ന് 277 കല്യാങ്ങളാണ് രജിസ്ട്രര്‍ ചെയ്തത്.