Spread the love
കടകളിൽ അളവുതൂക്ക പരിശോധന

പാലക്കാട്: ഓണക്കാലത്ത് ജില്ലയിൽ അളവുകളിലും തൂക്കങ്ങളിലുമുള്ള വെട്ടിപ്പ് തടയുന്നതിന് അളവുതൂക്കവിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വ്യാപാരസ്ഥാപനങ്ങളിൽ വ്യാപക പരിശോധന. നിയമലംഘനം കണ്ടെത്തിയ 44 സ്ഥാപനങ്ങൾക്കെതിരേ കേസെടുത്തു. ഉടമകളിൽനിന്ന് 1.16 ലക്ഷം രൂപ പിഴയീടാക്കി.

നിയമപ്രകാരമുള്ള വിവരങ്ങൾ രേഖപ്പെടുത്താതെ ഉത്പന്ന പായ്ക്കറ്റുകൾ വിപണനത്തിനുവെച്ച ബേക്കറികൾ, സൂപ്പർമാർക്കറ്റുകൾ, സ്റ്റേഷനറിക്കടകൾ, ഇലക്‌ട്രോണിക്സ് ഉത്പന്ന വില്പന കേന്ദ്രങ്ങൾ തുടങ്ങിയവയിൽനിന്നായി 10,000 രൂപയാണ് പിഴയീടാക്കിയത്. മുദ്ര പതിപ്പിക്കാത്ത അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിച്ച 44 വ്യാപാരസ്ഥാപനങ്ങളിൽനിന്ന് 76,000 രൂപ പിഴയീടാക്കി. പിഴയൊടുക്കാത്ത സ്ഥാപനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

Leave a Reply