Spread the love

ഉപ്പും മുളകിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിഷ സാരം​ഗ്. ഉപ്പും മുളകിന് പുറമെ സിനിമകളിലൂടെയും നടി പ്രേക്ഷകർക്ക് മുൻപിലെത്താറുണ്ട്. ചില വിവാദങ്ങളെ തുടർന്ന് ഉപ്പും മുളകിൽ നിന്നും കുറച്ചുനാളുകളായി വിട്ടുനിൽക്കുകയാണ് നടി. ഇതേ കുറിച്ച് പലതരത്തിലുളള ​ഗോസിപ്പുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. ഉപ്പും മുളകിൽ നിന്നും മാറിയതിന് ശേഷം ജീവിതത്തിൽ നേരിട്ട ചില പ്രതിസന്ധികൾ തുറന്നുപറഞ്ഞിരിക്കുകയാണ് നിഷാ സാരംഗ്. സീരിയലിൽ നിന്ന് മാറിനിന്നതിനു ശേഷം ഒരു മാസത്തോളം താൻ ആശുപത്രിയിൽ ആയിരുന്നുവെന്ന് നടി പറയുന്നു. ഈ സമയങ്ങളിൽ ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു എന്നും അതുകഴിഞ്ഞ് ഡിപ്രഷനിലേക്കു വരെ പോയെന്നും ഒരു യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നിഷാ സാരംഗ് പറഞ്ഞു.

“ഉപ്പും മുളകിൽ നിന്നും പോന്നതിനു ശേഷം ഒരു മാസം ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ചെയ്യാനുള്ള സിനിമകൾ ചെയ്തതിനു ശേഷമാണ് ആശുപത്രിയിൽ അഡ്മിറ്റായത്. കാരണം, അതിനുശേഷം ബെഡ് റെസ്റ്റും വേണമായിരുന്നു. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ മാത്രമെ പറ്റുമായിരുന്നുള്ളു. കുറച്ച് കോംപ്ലിക്കേറ്റഡ് ആയിരുന്നു. ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അതുകഴിഞ്ഞ് ഡിപ്രഷനിലേക്കു വരെ പോയി. ഒന്നൊന്നര മാസത്തോളം കൗൺസിലിങും മറ്റുമായിരുന്നു. കഴിഞ്ഞ ദിവസം ഒരു യുട്യൂബർ എന്നെ കുറിച്ച് പറയുന്നത് കേട്ടു, ഇവർക്ക് വല്ല പാത്രം കഴുകിയോ ഹോട്ടലോ മറ്റോ ഇട്ട് ജീവിച്ചൂടെയെന്ന്. ഒരു വഴി അടഞ്ഞാൽ പല വഴികൾ വേറെ തുറന്ന് കിട്ടും. അതുകൊണ്ട് തന്നെ യുട്യൂബർമാർ ഇങ്ങനെയൊക്കെ പറയുന്നത് കേൾക്കുമ്പോൾ സത്യത്തിൽ ചിരിയാണ് വരുന്നത്”, നടി പറഞ്ഞു.

Leave a Reply