Spread the love

പ്രഭാത സവാരികൾ അപകട രഹിതമാക്കാൻ എന്തെല്ലാം ചെയ്യാം..

വെളിച്ചമില്ലായ്മയും വസ്ത്രത്തിന്റെ ഇരുണ്ട നിറങ്ങളും കറുത്ത റോഡും തുടങ്ങി നിരവധി കാരണങ്ങളാൽ പ്രഭാത സവാരിക്കാരനെ തൊട്ടടുത്ത് വച്ചുപോലും കാണുക ദുഷ്കരമാകും. കാൽനടയാത്രക്കാരനെ വളരെ മുൻ കൂട്ടി കാണാൻ കഴിഞ്ഞാൽ മാത്രമേ ഒരു ഡ്രൈവർക്ക് അപകടം ഒഴിവാക്കാൻ കഴിയൂ. വണ്ടിയിലെ ഡ്രൈവർ തന്നെ കാണുന്നു എന്നും റോഡിൽ കൂടി നടക്കുന്നയാൾ ചിന്തിക്കുന്നു. മഴ, മൂടൽമഞ്ഞ്, ഉറക്കം, ക്ഷീണം, ലഹരി ഉപയോഗം എന്നിവയും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

  • പ്രഭാത സവാരി കഴിയുന്നതും നേരം വെളുത്തതിന് ശേഷമാവാം.
  • കഴിയുന്നതും മൈതാനങ്ങളോ പാർക്കുകളോ നടക്കാനായി തിരഞ്ഞെടുക്കുക.
  • വെളിച്ചമുള്ളതും, ഫുട്പാത്തുകൾ ഉള്ളതുമായ റോഡുകൾ ഉപയോഗിക്കാം.
  • തിരക്കേറിയതും, വാഹനങ്ങളുടെ വേഗത കൂടുതലുള്ള റോഡുകൾ പൂർണ്ണമായും ഒഴിവാക്കുക..
  • ഫുട്പാത്ത് ഇല്ലാത്ത റോഡുകളിൽ വലതുവശം ചേർന്ന് നടക്കുക.
  • ഇരുണ്ട നിറങ്ങളിലെ വസ്ത്രങ്ങൾ ഒഴിവാക്കുക. വെളുത്തതോ ഇളം കളറുള്ളതോ ആയ വസ്ത്രങ്ങൾ ഉപയോഗിക്കുക.
  • റിഫ്ളക്ടീവ് ജാക്കറ്റുകളൊ വസ്ത്രങ്ങളൊ ഉപയോഗിക്കാൻ കഴിഞ്ഞാൽ നല്ലത്.
  • ഫോൺ ഉപയോഗിച്ചു കൊണ്ടും ഇയർ ഫോൺ ഉപയേഗിച്ച് പാട്ട് കേട്ടുകൊണ്ടും നടക്കുന്നത് നമ്മുടെ ശ്രദ്ധ വഴിതിരിക്കാനിടയുണ്ട്.
  • കൂടെ കുട്ടികൾ ഉണ്ടെങ്കിൽ അവരെ ശ്രദ്ധിക്കണം.
  • വർത്തമാനം പറഞ്ഞു കുട്ടം കൂടി നടക്കുന്നത് ഒഴിവാക്കണം.
  • മൂടൽ മഞ്ഞ്, മഴ എന്നീ സന്ദർഭങ്ങളിലും കറുത്ത കുട പിടിച്ച് നടക്കുന്നതും ഒഴിവാക്കുക.

Leave a Reply