എഴുപത്തിയൊന്നാം ദേശീയ പുരസ്കാര പ്രഖ്യാപനത്തില്‍ മലയാളികളെ ചൊടിപ്പിച്ച സംഭവമായിരുന്നു കേരള സമൂഹത്തെയും മലയാളികളെയും രാജ്യത്തിനും ലോകത്തിനും മുൻപിൽ മോശമായി ചിത്രീകരിച്ച ‘ദി കേരളാസ്‌റ്റോറി’ക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം നൽകിയതും മലയാളികൾ വലിയ പ്രതീക്ഷയർപ്പിച്ച പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന് യാതൊരു അംഗീകാരവും നൽകാത്തതും. ഇന്ത്യൻ സിനിമയക്ക് തന്നെ വലിയ അഭിമാനമായ ആടുജീവിതം പോലൊരു ചിത്രത്തിൽ കാണാത്ത എന്തുകാര്യമാണ് ജൂറി കേരളാസ്‌റ്റോറിയിൽ കണ്ടുപിടിച്ചതെന്നാണ് പൊതുവെയുള്ള സോഷ്യൽ മീഡിയ സംസാരം
ദേശീയ പുരസ്കാരം പരാജയപ്പെട്ട എന്നാണ് ഒരാളുടെ കമന്റ്. ഇന്ത്യക്കാർ ഇവിടെ പരാജയപ്പെട്ടു. കലയും കഴിവും നമ്മളും ഒരുപോലെ പരാജയപ്പെട്ടുവെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. ആടുജീവിതത്തെപ്പോലെ ഒരു ചിത്രവും പൃഥ്വിരാജിനെപ്പോലെ ഒരു നടന്റെ അവിസ്മരണീയമായ പ്രകടനമുണ്ടായിട്ടും ഈ ചിത്രത്തിന് പുരസ്കാരം കിട്ടിയില്ല. പകരം ഷാരൂഖ് ഖാന്റെ ജവാന് കിട്ടി. ദേശീയ പുരസ്കാരത്തിന്റെ വിശ്വാസ്യത അതിവേഗം മായുന്നു. ആടുജീവിതത്തിനുവേണ്ടിയുള്ള പൃഥ്വിരാജിന്റെ കഷ്ടപ്പാട് മലയാളികൾ എന്നും ഓർത്തിരിക്കും എന്നെല്ലാം നീളുന്നു കമന്റുകൾ.










