മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൽ തന്നെ വളരെ ശ്രദ്ധേയമായ സീസൺ ആയിരുന്നു സീസൺ 4. ദിൽഷ പ്രസന്നൻ, റോബിൻ രാധാകൃഷ്ണൻ, ബ്ലെസ്ലി, നടി ലക്ഷ്മി, തുടങ്ങിയവർ പരസ്പരം മാറ്റുരച്ച സീസണിലെ പ്രധാനപ്പെട്ട മറ്റൊരു മത്സരാർത്ഥി യായിരുന്നു റിയാസ് സലീം. ഷോയ്ക്ക് അകത്തും പുറത്തും എൽജി ബി ടി ക്യു കമ്മ്യൂണിറ്റിക്ക് വേണ്ടി നിലകൊള്ളുന്ന ആൾ കൂടിയാണ് റിയാസ്.
ഇപ്പോൾ സ്വന്തം വസ്ത്രങ്ങളുടെ പേരിലും മേക്കപ്പിന്റെ പേരിലും ആണ് റിയാസ് നിരന്തരം സോഷ്യൽ മീഡിയ ആക്രമണങ്ങൾക്ക് ഇരയാകുന്നത്. ഇപ്പോഴിതാ തനിക്കെതിരെ അകാരണമായി വരുന്ന പരിഹാസങ്ങൾക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് താരം.
”ഞാന്‍ മേക്കപ്പ് ഇടുന്നത് എന്റെ പണം കൊണ്ടാണ്. അതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നം. മേക്കപ്പ് വീഡിയോകളിൽ ബ്രാൻഡുകളുമായി കൊളാബറേറ്റ് ചെയ്യുമ്പോൾ എനിക്ക് ഇങ്ങോട്ട് പണം കിട്ടാറുണ്ട്. ചിലപ്പോൾ ഒരു ലക്ഷം രൂപ വരെയൊക്കെ കിട്ടും. ഇത്തരം കമന്റ് ഇടുന്നവർക്ക് എന്താണ് കിട്ടുന്നത്. ഞാന്‍ ഇങ്ങനെ മേക്കപ്പ് ചെയ്യുന്നതും കയ്യില്‍ ബാഗ് പിടിക്കുന്നതും ഷൈനിങ് ആയിട്ടുള്ള വസ്ത്രം ധരിക്കുന്നതും ആണോ അവരുടെ പ്രശ്‌നം? ഞാന്‍ മേക്കപ്പ് ഇടുന്നത് എന്റെ പണം കൊണ്ടാണ്. അതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം? നിങ്ങളും ഇങ്ങനെ ചെയ്യണം എന്ന് ഞാന്‍ ആരോടും പറയാറില്ല”, റിയാസ് പറഞ്ഞു.
സ്വന്തമായി ഒരു മേക്കപ്പ് ബ്രാൻഡ് തുടങ്ങണം എന്നത് തന്റെ വലിയ ആഗ്രഹങ്ങളിലൊന്നാണെന്നും മേക്കപ്പ് അത്രയധികം ഇഷ്ടപ്പെടുന്നയാളാണ് താനെന്നും റിയാസ് സലീം പറഞ്ഞു. തന്നെ ഇഷ്ടമുള്ളവര്‍ മാത്രം ഇഷ്ടപ്പെട്ടാല്‍ മതി. എന്തിനാണ് ആവശ്യമില്ലാതെ വെറുപ്പ് പ്രചരിപ്പിക്കുന്നതെന്നും റിയാസ് ചോദിച്ചു.