മലയാളി പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ച ചിത്രമാണ് സിഐഡി മൂസ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടചിത്രമായ സിഐഡി മൂസയിൽ ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, സലീം കുമാർ, ജഗതി താരങ്ങൾ അക്ഷരാർത്ഥത്തിൽ തകർത്തഭിനയിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഇന്നും ചിത്രത്തിന് അസ്വാദകർ ഏറെയാണ്. ചിത്രത്തിലെ പ്രധാന താരങ്ങളോളം തന്നെ കാണികൾക്ക് അടുപ്പം തോന്നിയ ആളായിരുന്നു പ്രധാന കഥാപാത്രമായി അഭിനയിച്ച അർജുൻ എന്ന നായയും.
സിഐഡി മൂസയ്ക്കു ശേഷം നായകളോട് തനിക്ക് വലിയ ഭയം അനുഭവപ്പെട്ടിട്ടില്ലെന്ന് ദിലീപ് ഒരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട്. ഇതിനു കാരണം സിഐഡി മൂസയുടെ ഷൂട്ടിംഗ് സമയത്ത് അർജുനുമായി തനിക്ക് ഉണ്ടായ അറ്റാച്ച്മെന്റ് ആയിരുന്നു എന്നാണ് താരം വെളിപ്പെടുത്തിയത്. നായകളെ എങ്ങനെ സമീപിക്കണം എന്ന് താൻ പഠിച്ചത് അങ്ങനെ ആണെന്നും എന്നാൽ അർജുനെ പോലെ അത്രയും ബ്രില്യന്റ് ആയ നായക്കുട്ടികളുടെ കൂടെ താൻ പിന്നീട് അഭിനയിച്ചിട്ടില്ല എന്നും നടൻ പറയുന്നു. അധികം ടേക്ക് ഒന്നും പോകാത്ത ആളായിരുന്നു അർജുൻ എന്ന നായ എന്നും ചെവി ഒക്കെ കൂർപ്പിച്ചു നിർദ്ദേശങ്ങൾക്ക് വേണ്ടി കാത്തിരിക്കും എന്നും എന്നിട്ട് വളരെ കൃത്യമായി ചെയ്യും എന്നും ദിലീപ് പറയുന്നു.
അതേസമയം ആ സിനിമയ്ക്ക് ശേഷം അർജുൻ എന്ന നായക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് പലർക്കും അറിയില്ല! ഷൂട്ടിംഗ് നടക്കുന്ന സമയത്ത് തന്നെ ഈ നായക്ക് വലിയ പ്രായം ഉണ്ടായിരുന്നു. സിനിമ റിലീസ് ആയി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ആരോഗ്യനില വളരെ വഷളായി. പിന്നീട് ചത്തു പോവുകയായിരുന്നു അർജുൻ.