നിയന്ത്രണം വിട്ട യൂബർ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി വൈദ്യുതി പോസ്റ്റിനും കാറിനുമിടയിൽ കുടുങ്ങി കാൽനടയാത്രക്കാരി മരണപ്പെട്ടത് വലിയ വാർത്തയായിരുന്നു. വൈറ്റില കടവന്ത്ര റോഡിൽ വെൽകെയർ ആശുപത്രിക്ക് സമീപത്ത് ഇന്നലെ പുലർച്ചെ 5.45ന് ആയിരുന്നു അപകടം. അപകടത്തിൽ കൊല്ലം പുത്തൂർ സ്വദേശിനി ഗോപിക ജയനാണ് മരണപ്പെട്ടത്. പരിക്കേറ്റ സുഹൃത്ത് തൃശൂർ സ്വദേശിനി മൊസീന ചികിത്സയിലാണ്.
പുലർച്ചെ വൈറ്റില ഹബ്ബിൽ മറ്റൊരു സുഹൃത്തിനെ യാത്രയാക്കി മടങ്ങുകയായിരുന്നു ഗോപികയും മൊസീനയും. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇവർ നടക്കുകയായിരുന്ന ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു.അതേസമയം അപകടത്തിൽ കൊല്ലപ്പെട്ട ഗോപികയെ സംബന്ധിക്കുന്ന വിവരങ്ങളാണ് സോഷ്യൽ മീഡിയയെ ഇപ്പോൾ വേദനയിൽ ആഴ്ത്തുന്നത്. ജീവിതത്തിലെ പ്രതിസന്ധികളോട് പൊരുതിനിന്ന കരുത്തുറ്റ വ്യക്തിത്വമായിരുന്നു ഗോപിക.
6 വർഷം മുൻപ് ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മനുമോഹൻ മരണപ്പെട്ടതിൽ പിന്നെ അമ്മയായും അച്ഛനായും തന്റെ കുട്ടികൾക്ക് വേണ്ടി പ്രതിസന്ധികൾക്ക് കീഴ്പ്പെടാതെ ജീവിച്ചു വരികയായിരുന്നു ഗോപിക. കൂട്ടുകാരിയുടെ കൈപിടിച്ച് നടന്നുനീങ്ങിയ സാധാരണമായൊരു വഴിയാത്ര ജീവിതത്തിലെ അവസാന യാത്രയായിമാറുമെന്ന് ഗോപിക സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല. 6 വർഷം മുൻപ് ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മനുമോഹൻ മരിച്ചതാണ്. ശബരിനാഥ് (9), ആര്യനാഥ് എന്നിവരാണ് ഗോപികയുടെ മക്കൾ. എം.സി.എ പഠനം പൂർത്തിയാക്കി 5 മാസം മുൻപാണ് വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തിൽ എച്ച്.ആർ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ മാറ്റാൻ ശ്രമിക്കവെയാണ് മരണം വിരുന്നെത്തിയത്.അപകടം നടന്നയുടൻ സമീപത്തെ ജിമ്മിലുണ്ടായിരുന്നവരും ബൈക്ക് യാത്രക്കാരും ചേർന്ന് ഗോപികയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.









