എന്താണ് ‘കടല്‍വെള്ളരി’..
വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു വിഭവമാണ് കടല്‍വെള്ളരി. ഇന്ത്യയില്‍ ഇത് കാര്യമായി ഉപയോഗിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളില്ലെങ്കിലും ചൈന, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെല്ലാം വില കൂടിയ വിഭവമായി ഇതിനെ ഉപയോഗിച്ചുവരുന്നുണ്ട്.
വെള്ളരി എന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും നമ്മള്‍ കഴിക്കുന്ന വെള്ളരി തന്നെയേ ആര്‍ക്കും ഓര്‍മ്മ വരൂ. കടല്‍ വെള്ളരി എന്നാകുമ്പോള്‍ അത് കടലില്‍ വളരുന്ന പ്രത്യേകയിനം വെള്ളരിയെന്നോ മറ്റോ ചിന്തിക്കുന്നവരാണ് അധികവും. ഇടയ്ക്കിടെ വാര്‍ത്തകളിലിങ്ങനെ വന്നുപോകാറുള്ളൊരു വാക്കാണിത്.
കടലിൽ കണ്ടുവരുന്ന ഒരു ജീവിയാണ് കടൽ വെള്ളരി (Sea cucumber). കറുപ്പ്, ചുവപ്പ് തുടങ്ങിയ നിറങ്ങളുള്ളവയും മഞ്ഞവരകളുള്ളവയുമൊക്കെയുണ്ട് ഇവയുടെ കൂട്ടത്തിൽ. രണ്ടു മീറ്റർ വരെ നീളമുള്ള ഭീമന്മാർ വരെ ഇവയുടെ കൂട്ടത്തിൽ കണാറുണ്ട്. മൃദുവായ കുഴലുപോലെയുള്ള ശരീരത്തിൽ മുഴുവൻ ട്യുബ് ഫീറ്റുകൾ കാണാം. ശാസ്ത്രനാമം - stichopus chloronotus.