Spread the love

അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് പൃഥ്വിരാജ്; തിരക്കഥക്ക് പ്രചോദനമായത് ആരെന്ന് നോക്കൂ

നടൻ പൃഥ്വിരാജിന്‍റെ സംവിധാന മികവുകൊണ്ടും മോഹൻലാലിന്‍റെ അഭിനയത്തികവുകൊണ്ടും ശ്രദ്ധേയമായ ചിത്രം
ആയിരുന്നു ലൂസിഫർ. മോഹൻ ലാൽ സംവിധാനം ചെയ്യുന്ന ബറോസിൽ സംവിധാന സഹായിയായും പൃഥ്വിരാജ്
പ്രവർത്തിക്കുന്നുണ്ട്. പൃഥ്വിരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചും ഏറെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
അതേക്കുറിച്ച് താരം തന്നെ ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുകയാണ്.

മകൾ അലംകൃത എഴുതിയ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വിരാജ് പുതിയ സിനിമയെക്കുറിച്ച് വ്യക്തമാക്കിയത്.
നോട്ട്പാടിൽ ഒരു ചെറിയ കഥയാണ് അലംകൃതയെന്ന അല്ലി എഴുതിയത്. കഥയിങ്ങനെ- അമേരിക്കയിൽ ഒരു അച്ഛനും
മകനും ജീവിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധം സംഭവിച്ചപ്പോൾ ഇരുവരും അഭയാർത്ഥി ക്യാമ്പിലേക്ക് പോയി. യുദ്ധം തീർന്നു.
ഇരുവരും വീട്ടിലേക്ക് മടങ്ങി. സന്തോഷമായി ജീവിച്ചു.

ലോക്‍ഡൗണിനിടയിൽ താൻ കേട്ട മനോഹരമായ വൺ ലൈൻ ഇതാണെന്നാണ് പൃഥ്വിരാജ് കുറിക്കുന്നത്. എന്നാൽ കൊവിഡ്
സാഹചര്യങ്ങളിൽ ആ കഥ ഷൂട്ട് ചെയ്യുന്നതിന് വഴിയില്ല. അതുകൊണ്ടു തന്നെ മറ്റൊരു തിരക്കഥ തെരഞ്ഞെടുക്കുകയാണെന്നും
ക്യാമറയ്ക്ക് പിന്നിൽ ഉടൻ പ്രവർത്തിക്കാൻ ആലോചിക്കുന്നെന്നും പൃഥ്വിരാജ് പറയുന്നു. പുതിയ സിനിമയുടെ വിശദാംശങ്ങൾ
വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. കൊവിഡ് നിയമങ്ങൾ പാലിച്ച് ഷൂട്ട്
ചെയ്യാവുന്ന ചിത്രം എന്ന സൂചന മാത്രമാണ് നൽകിയത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

അയ്യപ്പനും കോശിയും ആണ് പൃഥ്വിരാജിന്‍റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. തിയറ്ററുകൾ തുറക്കാത്തതിനാൽ
തനു ബാലക്ക് സംവിധാനം ചെയ്ത കോൾഡ് കേസ് ഓടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എസ്‍പി സത്യജിത്ത്
എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. കുരുത്തി, ഭ്രമം, ബറോസ്, ആടുജീവിതം, തീർപ്പ് തുടങ്ങിയ ചിത്രങ്ങളും
പുറത്തിറങ്ങാനുണ്ട്.

Leave a Reply