Spread the love

നടി നിത്യ മേനോൻ ശെരിക്കും വിവാഹിതയായോ? ഇല്ലെങ്കിൽ പ്രചരിക്കുന്ന രജിസ്റ്റർ ഓഫീസിൽ ട്രഡീഷണൽ വസ്ത്രത്തിൽ പൂ ചൂടി വരനെന്ന് കരുതുന്ന ആൾക്കൊപ്പം ഒപ്പുവയ്ക്കുന്ന ചിത്രത്തിന്റെ പിന്നിലെ കഥയെന്തെന്ന് തിരയുന്ന തിരക്കിലാണ് സോഷ്യൽ മീഡിയക്കാർ ഇപ്പോൾ.

സംഭവം കണ്ട് ആദ്യം ആരാധകർ അമ്പരന്നെങ്കിലും ഇത് പുതിയ ചിത്രത്തിലെ വേഷമാണെന്ന് വ്യക്തമാവുകയായിരുന്നുവെന്ന് പലർക്കും മനസിലാവുകയായിരുന്നു. മോഡലും നടനുമായ ജോൺ കൊക്കനാണ് വൈറൽ ചിത്രത്തിൽ താരത്തിനൊപ്പമുള്ളത്. സംഭവം ഏതായാലും നിത്യ മേനോനും രവി മോഹനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കാതലിക്ക നേരമില്ലൈ എന്ന ചിത്രത്തിലെ കല്യാണമാണെന്നു വ്യക്തമായിട്ടുണ്ട്. ചിത്രത്തിൽ ജോൺ നിത്യയുടെ പെയർ ആയിട്ടാണ് അഭിനയിക്കുന്നത്.

‘ചില പ്രണയങ്ങൾ കാതലിക്ക നേരമില്ല എന്ന സിനിമയിലേത് പോലെ യുനീക്ക് ആയിരിക്കും’ എന്ന് ചിത്രങ്ങൾക്കൊപ്പം നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുമുണ്ട്. നിത്യ മേനോന് നന്ദി പറഞ്ഞുകൊണ്ടും താരം ഒരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. കോ സ്റ്റാർ ആയി നൽകിയ പിന്തുണയ്ക്ക് നന്ദി. നിത്യ മേനോൻ അത്രയും സപ്പോർട്ട് നൽകിയില്ലായിരുന്നുവെങ്കിൽ തനിക്ക് ആ കഥാപാത്രത്തെ ചെയ്യാൻ സാധിക്കുമായിരുന്നില്ല എന്നാണ് ജോൺ കൊക്കൻ പറയുന്നത്

Leave a Reply