അനിരുദ്ധ് രവിചന്ദര്‍ ഒരു പേരല്ല സിനിമാ ലോകത്ത് ഇന്ന്. ഒരു വിശ്വാസമാണ്. അനിരുദ്ധ് രവിചന്ദറാണ് ഒരു സിനിമയുടെ സംഗീതമെങ്കില്‍ അത് വൻ വിജയമാകുമെന്നാണ് വിശ്വാസം. അങ്ങനെ കാത്തിരിക്കുന്ന ഒരു രജനികാന്ത് ചിത്രമാണ് വേട്ടൈയൻ. രജനികാന്തിന്റ കടുത്ത ആരാധകനുമാണ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദര്‍. ഒടുവില്‍ രജനികാന്തിന്റേതായി എത്തിയ ജയിലറിന്റെയും സംഗീതം അനിരുദ്ധ് രവിചന്ദറായിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ജയിലറെ മികവുറ്റതാക്കിയതെന്ന് പറഞ്ഞിരുന്നു രജനികാന്തും.
അതേസമയം ഇപ്പോൾ അനിരുദ്ധ് രവിചന്ദറിന്റെ ഫോണിലെ വാള്‍പേപ്പര്‍ എന്തെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. ആരാധകര്‍ പ്രതീക്ഷിച്ചതാണ് ഫോണില്‍ ഉള്ളത്. തലൈവര്‍ രജനികാന്തിന്റേതായി എത്തിയ ജയിലറുടെ ഫോട്ടോയാണ് വാള്‍പേപ്പറിലുള്ളത്. മഞ്‍ജു വാര്യരും രജനികാന്തിന്റെ വേട്ടൈയനിലുണ്ടാകും.