Spread the love

മലയാളത്തിൽ പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ സർവൈവർ ത്രില്ലർ ചിത്രമാണ് സംവിധായകൻ ശ്രീജിത്ത് ഇടവന സംവിധാനം ചെയ്യുന്ന ‘സിക്കാഡ’. കാടിനുള്ളിൽ പുരോഗമിക്കുന്ന ചിത്രമെന്ന് പുറത്തിറങ്ങിയ പാട്ടുകളിൽ നിന്നും മറ്റും ഊഹിക്കാമെങ്കിലും ആക്ഷൻ പടത്തിന്റെ ഗെറ്റപ്പും റൊമാന്റിക് ഡ്രാമയുടെ ലക്ഷണവും അതേസമയം സിക്കാഡയ്ക്ക് കാണാം.

പോഷ് സിറ്റിയിലെ പ്രണയവും റൊമാൻസും ഒരു ഭാഗത്ത് കാണിക്കുമ്പോൾ വിജനമായ കാടും ഹൊറർ മൂടും ഗ്യാങ്‌സ്റ്റർ സെറ്റപ്പും മറുഭാഗത്ത് കാണാം. സിനിമയുടെ പേര് അർത്ഥമാക്കുന്നത് ചീവീട് എന്നാണെന്ന് ശ്രദ്ധിക്കുന്നിടത്താണ് പുറത്തിറങ്ങിയ ക്യാരക്റ്റർ പോസ്റ്ററിലെ സുൽത്താന എന്ന പോത്തും ഇലിയാന എന്ന പാമ്പുമൊക്കെ സംശയം ജനിപ്പിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെ കുഴഞ്ഞ് മറിഞ്ഞ് കൺഫ്യൂഷൻ ആക്കിയതോടെ തിയറ്റർ റിലീസ് ഡേറ്റ് തിരയുകയാണ് സിനിമാപ്രേമികൾ പലരും.

മലയാളം, തമിഴ്, കന്നഡ, തെലുങ്കു ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് ഓഗസ്ത് 9നാണ്. 4 ഭാഷകളിലും ഒന്നിനോടൊന്ന് ഈണങ്ങളും വരികളും വ്യത്യസ്തപ്പെട്ട 24 പാട്ടുകളുമായാണ് ചിത്രം പുറത്തിറങ്ങുക. സംവിധായകൻ ശ്രീജിത്ത് തന്നെയാണ് 4 ഭാഷകളിലേയും പാട്ടുകളും ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.

തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്ചിത്രം നിര്‍മിക്കുന്നത്. ഗോൾ, ജനകൻ, സെവൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ നടന്‍ രജിത് പത്തുവര്‍ഷത്തിനുശേഷം പുതിയ ഗെറ്റപ്പില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2018, തലൈനഗരം 2, ലൂസിഫർ,കടുവ ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയില്‍ സ്വഭാവവേഷങ്ങളിലൂടെ തിളങ്ങുന്ന ജെയ്സ് ജോസ് പള്ളിപ്പാടനും ചിത്രത്തിൽ കരുത്തുറ്റ വേഷത്തിലുണ്ട്. ഗായത്രി മയൂരയാണ് നായിക. മറ്റു പ്രമുഖതാരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ബാംഗ്ലൂര്‍, കൊച്ചി, അട്ടപ്പാടി എന്നിവിടങ്ങളാണ്.

നവീന്‍ രാജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ഷൈജിത്ത് കുമരന്‍. ഗാനരചന– വിവേക് മുഴക്കുന്ന്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി. ഓഡിയോഗ്രാഫി– ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റര്‍– സുജിത് സുരേന്ദ്രന്‍. ശബ്ദമിശ്രണം– ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ– എസ്.എ. സ്റ്റുഡിയോ, പിആര്‍ഒ– എ.എസ്. ദിനേശ്, പ്രമോഷൻ& മാർക്കറ്റിംങ് –മൂവി ഗാങ്, കലാസംവിധാനം –ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം–ജെസിയ ജോര്‍ജ്, നൃത്തസംവിധാനം–റ്റീഷ്യ , മേക്കപ്പ് ജീവ, കോ–പ്രൊഡ്യൂസര്‍– ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍. ലൈന്‍ പ്രൊഡ്യൂസര്‍– ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ. സ്റ്റില്‍സ്– അലന്‍ മിഥുന്‍, പോസ്റ്റര്‍ ഡിസൈന്‍–മഡ് ഹൗസ്

Leave a Reply