
നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയാണെന്ന പ്രോസിക്യൂഷന്‍ ആരോപണത്തിനിടെ ദിലീപും ശ്രീലേഖയും തമ്മില്‍ നടത്തിയതെന്ന് പറയുന്ന വാട്സാപ്പ് ചാറ്റുകള്‍ പുറത്ത്. പുതിയ യൂട്യുബ് ചാനല്‍ തുടങ്ങുന്ന വിവരം ശ്രീലേഖ ദിലീപിനെ അറിയിക്കുന്ന ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്.
021 ജൂലൈ ഒന്നിന് നടത്തിയ ചാറ്റുകളാണ് പുറത്തു വന്നിരിക്കുന്നത്. ‘എന്റെ യൂട്യുബ് ചാനലാണ് സമയം കിട്ടുമ്പോള്‍ കണ്ടു നോക്കു, ഞാന്‍ ഒറ്റക്ക് ആരുടെയും സഹായമില്ലാതെയാണ് ചെയ്യുന്നത്’ എന്നും ശ്രീലേഖയുടേതെന്ന് പറയുന്ന ചാറ്റില്‍ പറയുന്നു. ‘ഓകെ ഷുവര്‍’ എന്നാണ് ദിലീപിന്റെ മറുപടി. 2മുംബൈയിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് സംഭാഷണം ലഭിച്ചത്.