നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർഗ നിർദേശങ്ങൾക്കനുസരിച്ച് നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. കേന്ദ്രസർക്കാർ നിർദേശം നടപ്പിലാക്കാനുള്ള അവസാന ദിവസംഇന്നാണ്.നയം മാറ്റിയില്ലെങ്കിൽ ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റർ ഇനിമുതൽ ലഭ്യമാവില്ല.

2021 ഫെബ്രുവരിയിലാണ് സമൂഹമാധ്യമങ്ങൾക്ക് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാൻ നിർദേശം നൽകിയത്. ഇതിന് മൂന്ന് മാസം കാലാവധിയും നൽകിയിരുന്നു. എന്നാൽ ഈ കാലാവധി ഇന്ന് അവസാനിക്കും. കേന്ദ്ര ഐ.ടി മന്ത്രാലയതിൻ്റെ പുതിയ ഐടി നിയമം നടപ്പിലാക്കിയത് ട്വിറ്ററിൻ്റെ ഇന്ത്യൻ പതിപ്പായ കൂ മാത്രമാണ്
കേന്ദ്രസർക്കാരിൻ്റെ പുതിയ നിർദ്ദേശം അനുസരിച്ച് ഇന്ത്യയിൽ നിന്നുമുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലും നിയമിക്കണമെന്നുണ്ട്.