ഇന്നലെയാണ് വാട്ട്സ്ആപ്പ് ഡൽഹി ഹൈ കോടതിയെ സമീപിച്ചത്. ആളുകളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന നയമാണ് സർക്കാർ ഇപ്പൊൾ സ്വീകരിക്കുന്നതെന്ന് വാട്ട്സ്ആപ്പ് വ്യക്തമാക്കി. 2017 ൽ വാട്ട്സ്ആപ്പ്, ആധാറുമായി ബന്ധപെട്ട വിധിയിൽ അന്ന് സുപ്രീം കോടതി സ്വകാര്യതയിലേക്ക് കടന്നു കയറുന്ന ഒരു കാര്യവും നടപിലാക്കരുതെന്ന് അന്നത്തെ വിധിയിൽ ഉണ്ടായിരുന്നു. ഇന്നലെ വാട്ട്സ്ആപ്പ് അതും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.
സർക്കാരിൻ്റെ പുതിയ നയം അനുസരിച്ച് തെറ്റായ വിവരങ്ങൾ നൽകുന്ന ഉറവിടം ഏതാണ് എന്ന് കണ്ടെത്തി സർക്കാരിന് നൽകുകയെന്നതാണ്. എന്നാൽ തങ്ങളുടെ ഏറ്റവും സുരക്ഷ ഫീച്ചർ അനുസരിച്ച് അത് മറികടക്കാൻ സാധിക്കില്ല എന്നാണ് വാട്ട്സ്ആപ്പ് ഡൽഹി ഹൈ കോടതിയെ സമീപിച്ച് അറിയിച്ചത്. ഈ കേസിൽ ഹൈ കോടതി എന്ത് നിലപാട് എടുക്കും എന്നത് സുപ്രധാനമാണ്.
എന്നാൽ ഗൂഗിളും ഫെയ്സ്ബുക്കും ചട്ടങ്ങൾ പാലിക്കാൻ തയ്യാറാണ് എന്നും ചില വിഷയങ്ങളിൽ ചർച്ചകൾ ആവശ്യമാണ് എന്നും ഇന്നലെ വ്യക്തമാക്കിയിരുന്നു.