Spread the love

ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യ ചാറ്റുകള്‍ ആര്‍ക്കൊക്കെ ആക്‌സസ് ചെയ്യാനാകുമെന്നതില്‍ പൂര്‍ണമായും നിയന്ത്രണം കൊണ്ടുവരാനാകുന്ന ഫീച്ചറുമായി വാട്ട്സ് ആപ്പ്.

ഒരു ചാറ്റ് ലോക്ക് ചെയ്ത് കഴിഞ്ഞാല്‍, പിന്നീടത് ഓപ്പണ്‍ ചെയ്യാന്‍ ഉപയോക്താവിന് മാത്രമേ കഴിയൂ. അവരുടെ വിരലടയാളമോ പാസ്‌കോഡോ ഉപയോഗിച്ചാണ് ലോക്ക് സെറ്റ് ചെയ്യുന്നത്.
അനുവാദമില്ലാതെ ഉപയോക്താവിന്റെ ഫോണ്‍ ആക്‌സസ് ചെയ്യാന്‍ ശ്രമിച്ചാല്‍ ആദ്യം ചാറ്റ് ക്ലിയര്‍ ചെയ്യാന്‍ ആപ്പ് ഉപയോഗിക്കുന്ന ആളോട് ആവശ്യപ്പെടും. ചുരുക്കി പറഞ്ഞാല്‍ ക്ലിയറായ വിന്‍ഡോ ആയിരിക്കും ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ആളിന് മുന്നില്‍ ഓപ്പണ്‍ ആകുക. ലോക്ക് ചെയ്‌ത ചാറ്റില്‍ അയയ്‌ക്കുന്ന ഫോട്ടോകളും വീഡിയോകളും ഫോണിന്റെ ഗാലറിയില്‍ ഓട്ടോമാറ്റിക് ഡൗണ്‍ലോഡാകുന്നില്ല എന്നും ലോക്ക് ചാറ്റ് ഫീച്ചര്‍ ഉറപ്പാക്കുന്നു.

വാട്ട്സാപ്പിന്റെ ചാറ്റ് ലോക്ക് ഫീച്ചര്‍ സെറ്റ് ചെയ്യാന്‍ ആദ്യം ആപ്പ് അപ്ഡേറ്റ് ചെയ്യണം. ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചാറ്റിലേക്ക് പോകുക. വാട്ട്‌സാപ്പ് ഓപ്പണ്‍ ചെയ്ത് ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചാറ്റിലേക്ക് നാവിഗേറ്റ് ചെയ്യുക. കോണ്‍ടാക്റ്റ് അല്ലെങ്കില്‍ ഗ്രൂപ്പ് പ്രൊഫൈല്‍ ചിത്രത്തില്‍ ടാപ്പ് ചെയ്യണം. അപ്പോള്‍ കാണുന്ന ഓപ്ഷനില്‍ നിന്ന് “ചാറ്റ് ലോക്ക്” തിരഞ്ഞെടുക്കുക. “ചാറ്റ് ലോക്ക്” എന്ന പുതിയ ഓപ്ഷന്‍ കാണുന്നതുവരെ മെനു താഴേക്ക് സ്ക്രോള്‍ ചെയ്യണം. ഒരിക്കല്‍ നിങ്ങള്‍ “ചാറ്റ് ലോക്ക്” ടാപ്പുചെയ്‌താല്‍ എപ്പോഴും അത് പ്രവര്‍ത്തനക്ഷമമായിരിക്കും.

ലോക്ക് ചെയ്‌ത എല്ലാ ചാറ്റുകളും ആക്‌സസ് ചെയ്യാന്‍ താഴേക്ക് സ്വൈപ്പ് ചെയ്യുക. നിങ്ങള്‍ ആക്‌സസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ലോക്ക് ചെയ്‌ത ചാറ്റില്‍ ടാപ്പ് ചെയ്യുക: അതില്‍ ടാപ്പുചെയ്‌ത് ആക്‌സസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചാറ്റ് തിരഞ്ഞെടുക്കുക. ചാറ്റ് അണ്‍ലോക്ക് ചെയ്യാന്‍ ഫോണ്‍ പാസ്‌വേഡ് അല്ലെങ്കില്‍ ബയോമെട്രിക്‌സ് (ലഭ്യമെങ്കില്‍) നല്കുക. ഭാവിയില്‍ ചാറ്റ് ലോക്കില്‍ കൂടുതല്‍ ഓപ്‌ഷനുകള്‍ ചേര്‍ക്കുമെന്നാണ് മെറ്റ പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply