Spread the love

ഒരു സൂപ്പർസ്റ്റാർ എന്ന നിലയിലുള്ള യാതൊരുവിധ തലക്കനവും ഇല്ലാത്ത സഹപ്രവർത്തകരോടും ആരാധകരോടും ഒരുപോലെ എളിമയോടെ പെരുമാറുന്ന തമിഴ് നടൻ സൂര്യ മിക്കവരുടെയും ഇഷ്ട താരമാണ്. സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ കങ്കുവയുടെ പ്രമോഷൻ പരിപാടിക്കിടെ സിനിമയിലെ തന്റെ മോശം സമയത്തെക്കുറിച്ചും കങ്കുവയിലൂടെയുള്ള തന്റെ തിരിച്ചുവരവിനെ കുറിച്ചും ഉലകനായകൻ കമലഹാസനുമായി ബന്ധപ്പെടുത്തി നടൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്.

പരാജയപ്പെടുമ്പോഴെല്ലാം തനിക്ക് തിരിച്ചുവരാനുള്ള ഊർജം നൽകിയത് കമൽ ഹാസനാണ്. അദ്ദേഹമാണ് തന്റെ ഇൻസ്പിരേഷൻ. എങ്ങനെയാണ് അദ്ദേഹം അപൂർവ സഹോദരങ്ങൾ ചെയ്തത്, എങ്ങനെയാണ് മരുതനായകം ചെയ്യണമെന്ന് തോന്നിയത് എന്നോർത്ത് ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഒന്ന് പിന്നോട്ടായാൽ പോലും അദ്ദേഹം തിരിച്ചുവരുന്നത് ഒരു വലിയ സിനിമ ആയിട്ടാകും. അങ്ങനെ ഒരു സിനിമക്കായി ഞാൻ കാത്തിരിക്കുമ്പോഴാണ് കങ്കുവ വരുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അനുഭവം ചിത്രം പ്രേക്ഷകർക്ക് നൽകുമെന്നും കങ്കുവയുടെ പ്രസ് മീറ്റിൽ സൂര്യ പറഞ്ഞു.

‘ഒന്ന് പിന്നോട്ട് പോയാലും കമൽ സാർ തിരിച്ചുവരാനായി ഒരു സാധാരണ സിനിമ ആയിരിക്കില്ല ചെയ്യുന്നത്. ആരും കാണാത്ത തരത്തിൽ ഒരു വലിയ സിനിമ ആയിട്ടാകും അദ്ദേഹം തിരിച്ചുവരുന്നത്. ഒരു സേഫ് സിനിമ ചെയ്യാമെന്ന് കമൽ സാർ ഒരിക്കലും ചിന്തിക്കില്ല. കോവിഡ് കാരണം ജയ് ഭീമും സൂരറൈ പൊട്ട്രുവും എനിക്ക് തിയേറ്ററിൽ റിലീസ് ചെയ്യാൻ സാധിച്ചില്ല. തിയേറ്റർ ഓണർമാർക്കും പ്രേക്ഷകർക്കും പുതിയൊരു എക്സ്പീരിയൻസ് നൽകണമെന്നായിരുന്നു എന്റെ ആഗ്രഹം. ഞാൻ അങ്ങനത്തെ ഒരു സിനിമക്കായി കാത്തിരിക്കുകയായിരുന്നു. ഒടുവിൽ അങ്ങനെ ഒരു അവസരം വന്നപ്പോൾ എനിക്ക് വിട്ടുകളയാൻ തോന്നിയില്ല. ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവം ആയിരിക്കും കങ്കുവ’, സൂര്യ പറഞ്ഞു.

Leave a Reply