Spread the love

നടി അക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് പൂർണ പിന്തുണയെന്ന് ആവർത്തിച്ച് രാഹുൽ ഈശ്വർ. കഴിഞ്ഞ ദിവസം നീതി തേടി നടി രാഷ്‌ട്രപതിയെ സമീപിച്ചിരുന്നു. പ്രധാന തെളിവായ മെമ്മറി കാർഡ് അനധികൃതമായി ഉപയോ​ഗിച്ചെന്ന് കണ്ടെത്തിയിട്ടും കോടതികൾ നടപടി സ്വീകരിച്ചില്ലെന്ന് കാട്ടിയാണ് നടി രാഷ്‌ട്രപതിയെ സമീപിച്ചത്.ദിലീപിനെതിരെ തെളിവില്ലെന്ന ആര്‍ ശ്രീലേഖയുടെ പ്രസ്താവനയ്‌ക്കെതിരെയും നടി കോടതിയെ സമീപിച്ചിട്ടുണ്ട്. ശ്രീലേഖയ്‌ക്കതിര കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് വിചാരണക്കോടതിയെ സമീപിച്ചത്.

“നാട്ടുകാരെ പറ്റിക്കാൻ പൊലീസ് ഉണ്ടാക്കിയ കള്ളക്കഥയാണ് പലതും. രണ്ടു കാര്യങ്ങൾ പ്രധാനമായി ചൂണ്ടിക്കാണിക്കാൻ ആ​ഗ്രഹിക്കുന്നു. നടി അക്രമിക്കപ്പെട്ട കേസിന്റെ അന്തിമ വാദവും മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതും തമ്മിൽ യാതൊരു ബന്ധവുമില്ല. കേസ് അട്ടിമറിക്കാൻ ആരും ശ്രമിച്ചിട്ടില്ല”.

“കേസിൽ ആരാണ് മൊഴി മാറ്റിയെന്ന് പറയുന്നത്. ദിലീപിന്റെ സുഹൃത്തുക്കളോ കാവ്യമാധനവോ ആരെങ്കിലും നടനെതിരെ മൊഴി കൊടുത്തോ? ദിലീപിനെതിരെ വ്യാജ ഫോട്ടോഷോപ്പ് വരെ പൊലീസാണ് ഉണ്ടാക്കിയത്. വിധി വരുമ്പോൾ പൊലീസിന് തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരും. ദിലീപിനെതിരെ കടുക് മണിയോളം പോലും തെളിവില്ല. ദിലീപ് എന്ന നിഷ്കളങ്കനായ മനുഷ്യനെ വർഷങ്ങളായി വേട്ടയാടുന്നു. എന്നിട്ട് അതിജീവിതയുടെ പേര് പറഞ്ഞ് സിമ്പത് പിടിച്ചുപറ്റുന്നു. അദ്ദേഹത്തിനെതിരെ മേൽക്കോടതികളെയടക്കം സമീപിച്ചിട്ടും പല വാദങ്ങളും തള്ളിയില്ല. കേസിന് പിന്നിൽ കാവ്യയാണെന്ന് പ്രചരണം നടത്തിയിട്ട് എന്തായി”.——മാദ്ധ്യമ ചർച്ചയിൽ രാഹുൽ ഈശ്വർ പറഞ്ഞു.

Leave a Reply