മുഖ്യധാരാ സമൂഹം എന്നും അരികിവൽക്കരിക്കുന്ന ഒരു മനുഷ്യ വിഭാഗമാണ് ട്രാൻസ്ജെൻഡർസ്. മാനസികമായും ശാരീരികമായും ചുറ്റുമുള്ളവർ പലതരത്തിൽ ഇവരെ ബുദ്ധിമുട്ടിക്കുമ്പോഴും തങ്ങളുടെ കഴിവിലൂടെയും പ്രയത്നത്തിലൂടെയും സ്വന്തം തൊഴിൽ മേഖലയിലും ജീവിതത്തിലും വിജയം കൈവരിച്ചവർ ഇവരിൽ ഏറെയാണ്. ദുർഘടമായ പല വഴികളും തരണം ചെയ്തു ഇന്ന് പൊതുസമൂഹം തന്നെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന തരത്തിലുള്ള നിലയിലേക്ക് വളർന്ന സെലിബ്രിറ്റികളും ഇവരുടെ കൂട്ടത്തിൽ ഉണ്ട്. സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റായ സീമ വിനീതുമൊക്കെ ഇക്കൂട്ടത്തിൽ പെട്ടവരാണ്.
ട്രാന്‍സ് ആണ് എന്ന് തിരിച്ചറിഞ്ഞിട്ടും അത് മറച്ചുവെച്ച് വിവാഹം കഴിക്കുകയും,പിന്നീട് ജെന്റർ വെളിപ്പെടുത്തി ശസ്ത്രക്രിയയിലേക്ക് കടക്കുകയും ചെയ്യുന്നത് ശെരിയല്ലെന്ന് പറഞ്ഞ് നേരത്തെ സീമ രംഗത്ത് വന്നിരിരുന്നു. ഇപ്പോഴിതാ ഇതിന്റെ തുടർച്ചയെന്നോണം മറ്റൊരു ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം
സീമാ വിനോദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ചില വ്യക്തികൾ നാട്ടുകാരെ തുണി പൊക്കികാണിക്കുന്നതും ഒരു പ്രൈവറ്റ് ഗ്രൂപ്പ് ഉണ്ടാക്കി അവിടെ അവരാതം പറയുന്നതും ഒക്കെ നിങ്ങൾക്ക് വലിയ കാര്യം ആയിരിക്കും. നിങ്ങൾ എന്റെ പ്രസ്താവനയെയും എന്റെ അഭിപ്രായത്തെയും നിയമപരമായി നേരിട്ടാലും ഇല്ലേലും മറുപടി പറയേണ്ട ഇടങ്ങളിൽ മറുപടി പറയുക തന്നെ ചെയ്യും. കേട്ടില്ലേൽ ഒന്നുകൂടി വ്യക്തമായി കേട്ടോളൂ. രണ്ടും മൂന്നും വിവാഹവും കഴിച്ചു കുഞ്ഞുങ്ങളെയും ഉണ്ടാക്കി കഴിഞ്ഞു ഞാൻ സ്ത്രീയാണ് ട്രാൻസ് ആണ് എന്റെ മക്കൾ അമ്മേ എന്ന് വിളിക്കണം ഇത്തരം പ്രസ്താവനകളുമായി വരുന്നവരോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ല. അതിനു നിങ്ങൾക്കു ഉള്ള ഉത്തരങ്ങൾ മറ്റുള്ളവർക്ക് ദഹിക്കാത്ത തരത്തിലും മുഖമടച്ചു മറ്റുള്ളവരെ തെറിവിളിക്കാനും മുണ്ട് പൊക്കി കാണിക്കാനും അല്ലാതെ എന്ത് അറിയാം.
പൊതു സമൂഹത്തിൽ ഇറങ്ങി ജോലി ചെയ്യാൻ തുടങ്ങിയിട്ട് 15 വർഷത്തോളം ആയി. ഇതുവരെയും നേരിടാത്തതും കേൾക്കാത്തതും ആയ ചോദ്യങ്ങൾ ആണ് ഇപ്പോൾ കേൾക്കുന്നത്. നിങ്ങൾക്ക് അടിയിൽ എന്താണ്.? പെണ്ണിന്റെയോ, ആണിന്റെയോ? നെഞ്ചത്ത് ചിരട്ട ആണോ? കിലുങ്ങുന്നുണ്ടോ.? നിങ്ങൾക്കും കുട്ടിയെ ഉണ്ടാക്കാൻ കഴിവുണ്ടോ.? നിങ്ങൾ വേഷം കെട്ടിയതു ആണോ?ഇത്തരത്തിൽ ഒരുപാട് ചോദ്യങ്ങൾ പൊതുസമൂഹത്തിൽ ഉയർന്നു വരാൻ കാരണം ഇത്തരത്തിൽ ഉള്ള വ്യക്തികൾ ചീപ്പ് പപ്ലിസിറ്റിക്ക് വേണ്ടി നടത്തുന്ന വികലമായ പ്രസ്താവനകളാണ്. പൊതുസമൂഹത്തിൽ ഇറങ്ങി ജോലി ചെയ്തു ജീവിക്കുന്നവർക്ക് അവരുടെ ഇടങ്ങളിൽ ഒരുപാട് ചോദ്യങ്ങൾ നേരിടേണ്ട അവസ്ഥയാണ്. പൊതുമാധ്യമങ്ങളിൽ വന്നു ഇത്തരം പ്രസ്താവനകൾ നടത്തി അവർക്ക് വീടിനുള്ളിൽ ഇരിക്കാം സമൂഹത്തിനെ നേരിടുന്ന മനുഷ്യർക്ക് ബുദ്ധിമുട്ട് ആണ്.
പിന്നെ എല്ലാ മനുഷ്യരും അങ്ങനെ അല്ല. പകൽ സാരി ഉടുക്കുകയും രാത്രി ഒരു സ്ത്രീയെ കാണുമ്പോൾ അവർ പുരുഷൻ ആകുകയും ചെയ്യുന്ന വൃത്തികെട്ട പ്രവണത ഉള്ളവരല്ല എല്ലാ ട്രാൻസ് മനുഷ്യരും. ഒരുപാട് കഷ്ടതകളും യാതനകളും വേദനകളും അനുഭവിച്ച് ഇന്ന് ഈ നിമിഷവും ഞാൻ ഇവിടെ നിൽക്കുന്നുണ്ട്. പേടിപ്പിച്ചു കളയാം, കുറേ വായിൽ തോന്നിയ തെറി വിളിക്കാം, കൂട്ടം കൂടി ചർച്ച നടത്തി കുറെ കഥകൾ മെനയാം, അപഖ്യാതികൾ പറഞ്ഞു പരത്താം ഇതൊക്കെ അല്ലെ നിങ്ങളുടെ അജണ്ടകൾ. പിന്നെ ഒരാളുടെ പ്രസൻസ് ഇല്ലാതെ ആ വ്യക്തിയെ അപഹസിക്കുന്നതും തെറി വിളിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും നിയമപരമായി കുറ്റകരമാണ് എന്ന തിരിച്ചറിവ് ഉണ്ടാവുന്നതും നല്ലതാണ്.