-ഒരു പൂച്ച ഉണ്ടാക്കിയ കഥ! വേണമെങ്കിൽ അങ്ങനെ ചുരുക്കാം ഏത് നേരത്താണാവോ എന്ന സിനിമയുടെ കഥാപശ്ചാത്തലം. കോഴിപ്പോര് എന്ന ചിത്രത്തിന് ശേഷം ജെ പിക് മൂവീസിന്റെ ബാനറിൽ വി.ജി. ജയകുമാർ നിർമ്മിക്കുന്ന ഏത് നേരത്താണാവോ എന്ന സിനിമയുടെ ട്രൈലർ റിലീസായി. സിനിമ ഓഗസ്റ്റ് 8ന് മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. ജിനോയ് ജനാർദ്ദനൻ തിരക്കഥയെഴുതി എഡിറ്റിംഗും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ കേദാർ വിവേക്, ഗീതി സംഗീത, പൗളി വത്സൻ,മനിക രാജ് , സരിൻ ഋഷി തുടങ്ങിയവർക്കൊപ്പം സംവിധായകനും ഒരു പ്രധാന വേഷം ചെയ്യുന്നു. ഗാനങ്ങൾ വിനായക് ശശികുമാറും ജിനോയ് ജനാർദ്ദനനും രചിച്ചിരിക്കുന്നു. സംഗീതം രാകേഷ് കേശവൻ.ഛായാഗ്രഹണം – അസാകിർ.








