ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് പ്രശാന്ത് അലക്സാണ്ടർ. ഇപ്പോഴിതാ തന്നെക്കുറിച്ച് നടൻ തന്നെ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. പ്രേക്ഷകർക്ക് പലപ്പോഴും ഇവനിട്ടൊന്നു കൊടുത്താൽ കൊള്ളാമെന്നു തോന്നുന്ന മുഖമാണ് തന്റെതെന്നും അതുകൊണ്ടുതന്നെ അത്തരം ക്യാരക്റ്ററിലൂടെ താൻ ശ്രദ്ധേയനായെന്നും പ്രശാന്ത് പറയുന്നു.
‘ചില മുഖങ്ങൾ സ്‌ക്രീനിൽ കാണുമ്പോൾ അവനിട്ടൊന്ന് പൊട്ടിച്ചാൽ കൊള്ളാം എന്ന് തോന്നാറുണ്ട്. എന്റെ മുഖം അങ്ങനെയാണെന്ന് തോന്നുന്നു. അതിന് കറക്റ്റ് ആയിട്ടുള്ള വേഷങ്ങൾ ആണ് എനിക്ക് കിട്ടിയത്. ആക്ഷൻ ഹീറോ ബിജുവിൽ ആളുകൾ ഇഷ്ടപ്പെടുന്ന ബിജു പോലീസിന്റെ മുന്നിൽ ഒരു ആവശ്യവും ഇല്ലാതെ ചെന്ന് കുട്ടിയെ പട്ടി കടിക്കുന്നതൊക്കെ വലിയ കാര്യമാണോ എന്ന് ചോദിക്കുമ്പോൾ നല്ല ചീത്ത കേട്ട് വാ പൊളിച്ച് നിൽക്കുന്നതിന് സ്‌ക്രീനിൽ കയ്യടി കിട്ടുമ്പോൾ അതൊരു ഇമേജ് ആയി മാറുകയാണ് ‘. പ്രശാന്ത് അലക്‌സാണ്ടർ പറഞ്ഞു.
പിന്നീട് തന്നെ തേടിയെത്തുന്ന ചിത്രങ്ങളിലെ കഥാപത്രങ്ങൾ എല്ലാം ഇത്തരത്തിലാണെന്നും. ചീത്ത വിളി കേൾക്കുമ്പോൾ ചമ്മി നിൽക്കുന്ന റോളുകളിൽ പ്രശാന്തിന്റെ കയ്യിൽ ഭദ്രമാണെന്ന് പൊതുവിൽ ഒരു സംസാരം ഉണ്ടെന്നും പ്രശാന്ത് അലക്‌സാണ്ടർ കൂട്ടിച്ചേർത്തു.