Spread the love

മോഹൻലാലിന്റെ ആദ്യ സംവിധാന ചിത്രം ബറോസിനായി വലിയ വലിയ പ്രതീക്ഷയോടെയായിരുന്നു മലയാളികൾ കാത്തിരുന്നത്. പ്രമുഖ സംവിധായകരടക്കം ബറോസിനെ പ്രശംസിച്ച് പലരും രംഗത്ത് എത്തിയിരുന്നിട്ടും പ്രേക്ഷകർ ചിത്രം തിയറ്ററിൽ കൈവിടുകയായിരുന്നു.

കുട്ടികള്‍ ഇഷ്‍ടപ്പെടുന്ന തരത്തിലുമായിരുന്നു ബറോസ്. അതുകൊണ്ടു തന്നെ വലിയ വിഭാഗം പേർക്കും വർക്ക് ആകാതെ പോയ ബറോസ് ഒടിടിയിലെത്തുമ്പോൾ തലവര മാറ്റുമോ എന്നാണ് ഇനി അറിയാനുള്ളത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാണ് ചിത്രം ഒടിടിയില്‍ എത്തിയത്. ബറോസ് ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ട് ഒരുക്കിയിട്ടും അതൊന്നും അനുകൂല ഘടകമാകുന്നില്ലഎന്നാണ് കളക്ഷൻ തെളിയിച്ചത്.

മോഹൻലാലിന്റെ ബറോസിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 150 കോടിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ നിന്ന് നേരത്തെ വ്യക്തമായിരുന്നു. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ ആണ്.

Leave a Reply