
കോഴിക്കോട്∙ കളിച്ചുകൊണ്ടിരിക്കെ കിണറ്റിൽ വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് ഓമശേരിയിലെ ഫാംഹൗസിലാണ് അപകടമുണ്ടായത്. മലപ്പുറം പുല്ലങ്കോട് സ്രാമ്പിക്കൽ പരപ്പൻവീട്ടിൽ റിഷാദിന്റെ മകൻ മുഹമ്മദ് ഐജിനാണ് മരിച്ചത്. സംഭവത്തിൽ കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
മാതാപിതാക്കൾക്കൊപ്പം കുടുംബസംഗമത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മുഹമ്മദ് ഐജിൻ. കളിക്കുന്നതിനിടെ ഓമശേരിയിലെ ഫാംഹൗസിനോടു ചേർന്നുള്ള കിണറ്റിൽ വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.