ഓമാനൂർ (മലപ്പുറം)∙ ഗേറ്റ് ദേഹത്തേക്കു മറിഞ്ഞുവീണ് 4 വയസ്സുകാരൻ മരിച്ചു. ഓമാനൂർ കീഴ്മുറി എടക്കുത്ത് ഷിഹാബുദ്ദീന്റെ മകൻ മുഹമ്മദ് ഐബക്കാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്.
കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ഗേറ്റ് കുട്ടിയുടെ ദേഹത്തേക്കു മറിഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മാതാവ്: റസീന. സഹോദരങ്ങൾ: റിഷാൻ, ദിൽഷാൻ.