
ലോകത്തിലെ ആദ്യത്തെ മലേറിയ വാക്സിന് ലോകാരോഗ്യ സംഘടനയുടെ ആംഗീകാരം. ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസിസ് ആണ് ബുധനാഴ്ച ഇക്കാര്യം പ്രസ്താവിച്ചു. ആഫ്രിക്കയിലുള്ള കുട്ടികളിൽ ഈ വാക്സിൻ ഉപയോഗിക്കാൻ ഡബ്ല്യുഎച്ച്ഒ ശുപാർശ ചെയ്തു.
1987 ൽ ബ്രിട്ടീഷ് മരുന്ന് നിർമ്മാതാക്കളായ GlaxoSmithKline (GSK) വികസിപ്പിച്ച മോസ്‌ക്വിരിസ് ആണ് മലേറിയ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള കഴിവ് കാണിച്ച ഒരേയൊരു വാക്‌സിൻ. മലേറിയ വാക്സിൻ ഉപയോഗത്തിന് അംഗീകാരം നൽകിയതിനെ “ഒരു ചരിത്ര നിമിഷം” എന്നാണ് ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധ ഉപദേശക സംഘങ്ങൾ വിശേഷിപ്പിച്ചത്.
ഘാന, കെനിയ, മലാവായ് എന്നിവിടങ്ങളിലെ മോസ്ക്വിരിക്സിനായുള്ള ഗവേഷണം 2019 മുതൽ നടക്കുന്നു. 8 ലക്ഷത്തിലധികം കുട്ടികൾക്ക് മലേറിയ വാക്സിൻ നൽകി. എന്നാൽ വാക്സിൻ ഏകദേശം 30 ശതമാനം മാത്രമേ ഫലപ്രദമാകൂ, നാല് ഡോസുകൾ വരെ ആവശ്യമാണ്, നിരവധി മാസങ്ങൾക്ക് ശേഷം അതിന്റെ സംരക്ഷണം കുറയുന്ന തുടങ്ങിയ വെല്ലുവിളികൾ ഇതിനുണ്ട്.