Spread the love

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം തുടരും. ചിത്രത്തിന്റെ റിലീസ് മേയ്‍ലാണെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. നിരവധി ഫാൻസ് ഷോകൾ ഉറപ്പുള്ള ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് ഹോട്‍സ്റ്റാറിനാണ് എന്നും റിപ്പോര്‍ട്ടുണ്ട്.
വൻ തുകയ്‍ക്കാണ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്.

മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത ‘മാമ്പഴക്കാല’ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു എന്നാൽ ജോഡികൾ ആയിരുന്നില്ല.

അതേസമയം തുടരുമിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് ഉണ്ടായിരുന്നത് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ലാലേട്ടൻ ആവേശഭരിതനായെന്നാണ് അദ്ദേഹം പറഞ്ഞ.

അതേസമയം ചിത്രത്തിലെ മോഹൻലാലിന്റെ ലുക്കുകൾ വൻ ശ്രദ്ധയാകര്‍ഷിിച്ചിരുന്നു. രജപുത്ര നിര്‍മിക്കുന്ന ചിത്രത്തിൽ പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായാണ് ലാലേട്ടൻ എത്തുന്നത്. സംവിധായകൻ തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

Leave a Reply